Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വേറിട്ട ലുക്കിൽ പൃഥ്വിയെത്തുന്നു

prithvira-james പൃഥ്വിരാജ്

മലയാളത്തിന്റെ സൂപ്പർസ്റ്റാറായി മാറിക്കൊണ്ടിരിക്കുന്ന പൃഥ്വിരാജിന്റെ പുതിയ ചിത്രം ജയിംസ് ആന്‍ഡ് ആലീസ് ഫസ്റ്റ് ലുക്ക് പുറത്തുവിട്ടു. പ്രശസ്ത ഛായാഗ്രാഹകന്‍ സുജിത് വാസുദേവ് ആദ്യമായി സംവിധായകനാകുന്ന ചിത്രമാണ് ജയിംസ് ആന്‍ഡ് ആലീസ്. വേദികയാണ് നായിക.

കൊച്ചിയിലും കട്ടപ്പനയിലുമായാണ് ചിത്രീകരണം. സംവിധായകന്‍ ഡോ. എസ് ജനാര്‍ദ്ദനനാണ് തിരക്കഥ നിർവഹിക്കുന്നത്. സുജിത് വാസുദേവ് തന്നെയാണ് ഛായാഗ്രഹണം. ഗോപീസുന്ദറാണ് സംഗീത സംവിധായകന്‍. ധാര്‍മ്മിക് ഫിലിംസിന്റെ ബാനറില്‍ ഡോ. വി പി സജികുമാറാണ് ജയിംസ് ആന്‍ഡ് ആലീസ് നിര്‍മിക്കുന്നത്.

പൃഥ്വിയുടെ ഈ വർഷത്തെ ആദ്യ ചിത്രമായ പാവാട വിജയകരമായി പ്രദര്‍ശനം തുടരുകയാണ്. ഡാര്‍വിന്റെ പരിണാമമാണ് പൃഥ്വിരാജിന്റെ റിലീസ് ചെയ്യാനിരിക്കുന്ന അടുത്ത ചിത്രം.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.