Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പൃഥ്വിയുടെ പ്രതികാരം; ഊഴം ടീസർ കാണാം

oozham-movie

മെമ്മറീസ് എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം പൃഥ്വിരാജ്- ജീത്തു ജോസഫ് ഒന്നിക്കുന്ന ‘ഊഴ’ത്തിന്റെ ആദ്യ ടീസര്‍ പുറത്തെത്തി. ‌ആക്ഷനും പ്രതികാരവും നിറഞ്ഞ ഒരു ത്രില്ലറായാണ് ടീസറും ഒരുക്കിരിയിരിക്കുന്നത്. 1 മിനിറ്റ് 15 സെക്കന്റാണ് ടീസറിന്റെ ദൈര്‍ഘ്യം.

കോട്ടയത്ത് ആനന്ദ് തിയറ്ററിൽവച്ച് പൃഥ്വിരാജ് ആണ് ടീസര്‍ ഔദ്യോഗികമായി പുറത്തിറക്കിയത്. ജീത്തു ജോസഫ്, നീരജ് മാധവ്, കിഷോർ എന്നിവരും നിർമാതാക്കളായ സി ജോര്‍ജ്ജും ആന്റോ പടിഞ്ഞാറേക്കരയും ചടങ്ങിൽ പങ്കെടുത്തു.

OOZHAM - Official Teaser | Jeethu Joseph, Prithviraj Sukumaran

ഇര്‍ഷാദ്, ബാലചന്ദ്രമേനോന്‍, പശുപതി, ജയപ്രകാശ്, ദിവ്യ, രസ്‌ന പവിത്രന്‍ എന്നിവരും പ്രധാന കഥാപാത്രങ്ങളാവുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം ഷാംദത്ത് സൈനുദ്ദീനാണ്. സെപ്റ്റംബർ എട്ടിന് ചിത്രം തിയറ്ററുകളിലെത്തും.
 

Your Rating: