Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബ്ലെസിയുടെ ‘ആടു ജീവിത’ത്തിൽ പൃഥ്വിരാജ്

prithviraj-blessy

ബെന്യാമിന്റെ പ്രശസ്ത നോവൽ ആടു ജീവിതം സിനിമയാക്കുന്നു എന്ന വാർത്ത സത്യമെന്ന് സംവിധായകൻ ബ്ലസി. പൃഥ്വിരാജ് തന്നെയായിരിക്കും ചിത്രത്തിലെ നായകൻ. നവംബർ അഞ്ചിന് കുവൈത്തിൽ നടക്കുന്ന ചടങ്ങിൽ ചിത്രത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്തുമെന്നും ബ്ലസി പറഞ്ഞു.

കളിമണ്ണ് എന്ന ചിത്രത്തിനു ശേഷം ബ്ലസി സംവിധാനം ചെയ്യുന്ന ചിത്രമാണ് ആടു ജീവിതം. നേരത്തെ ചിത്രത്തിൽ വിക്രം നായകനായി എത്തുമെന്ന് അഭ്യൂഹമുണ്ടായിരുന്നു. പ്രവാസിയുടെ ദുരിതജീവിതത്തെ അടിസ്ഥാനമാക്കി ബെന്യാമിൻ എഴുതിയ ആടുജീവിതം കേരളസാഹിത്യ അക്കാദമി അവാർഡ് നേടിയിരുന്നു.

ജോലിതേടി ഗള്‍ഫിലെത്തുകയും പലരാലും ചതിക്കപ്പെട്ട് അവിടെ ഒരു ആടുവളര്‍ത്തല്‍ കേന്ദ്രത്തില്‍ കഷ്ടതകള്‍ സഹിച്ച് ജോലി ചെയ്യേണ്ടി വരികയും ചെയ്ത നജീബിന്റെ കഥയാണ് ആടു ജീവിതം എന്ന നോവല്‍.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.