Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഡേവിഡിനൊപ്പം പൃഥ്വിരാജ്

mammootty-prithvi

മമ്മൂട്ടി നായകനാകുന്ന പുതിയ ചിത്രം ദ് ഗ്രേറ്റ്ഫാദർ നിർമിക്കുന്നത് പൃഥ്വിരാജിന്റെ ഉടമസ്ഥതയിലുള്ള ആഗസ്റ്റ് സിനിമാസ് ആണ്. ഷാജി നടേശൻ, ആര്യ, സന്തോഷ് ശിവൻ എന്നിവരാണ് ആഗസ്റ്റ് സിനിമാസിലെ മറ്റുപങ്കാളികൾ. കഴിഞ്ഞ ദിവസം പൃഥ്വിരാജ് ഈ സിനിമയുടെ ചിത്രീകരണസ്ഥലത്തെത്തി മമ്മൂട്ടിയെ സന്ദർശിച്ചു. ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങൾ ഫെയ്സ്ബുക്കിൽ പങ്കുവച്ചിട്ടുണ്ട്.

കൂടാതെ മറ്റൊരു വിവരം കൂടി അദ്ദേഹം അറിയിച്ചിട്ടുണ്ട്. ഡേവിഡ് എന്നാണ് സിനിമയിൽ മമ്മൂട്ടിയുടെ കഥാപാത്രത്തിന്റെ പേര്. മുമ്പ് നസ്രാണി എന്ന ചിത്രത്തിലും മമ്മൂട്ടി ഡേവിഡ് എന്ന പേരിൽ എത്തിയിട്ടുണ്ട്.

നവാഗതനായ ഹനീഫ് അദേനി സംവിധാനം ചെയ്യുന്ന ദ് ഗ്രേറ്റ് ഫാദർ ഒരു ആക്​ഷൻ ത്രില്ലർ ആണ്. ആര്യയാണ് വില്ലൻ വേഷത്തിൽ എത്തുന്നത്. സ്നേഹ, മിയ, മാളവിക എന്നിവരാണ് മറ്റുതാരങ്ങൾ. 

Your Rating: