Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രിയാമണിയുടെ വിവാഹ നിശ്ചയം കഴിഞ്ഞു

priyaman-mustafa

നടി പ്രിയാമണിയും കാമുകൻ മുസ്തഫാ രാജും വിവാഹിതരാകുന്നു. ഇരുവരുടേയും വിവാഹ നിശ്ചയം ഇന്നലെ ബാംഗ്ലൂരിൽ പ്രിയാമണിയുടെ വസതിയിൽ നടന്നു. ഇരുവരും ഇൗ വർഷം അവസാനത്തോടെ വിവാഹിതരാകും. മാധ്യമങ്ങളെ പത്രസമ്മേളനം നടത്തി വിവാഹവാർത്ത അറിയിക്കുമെന്ന് പ്രിയാമണിയോടടുത്ത വൃത്തങ്ങൾ പറഞ്ഞു.

ഇരുവരും ഏറെ നാളായി പ്രണയത്തിലായിരുന്നു. മഴവിൽ മനോരമയുടെ ഡി ഫോർ ഡാൻസ് സീസൺ ടുവിന്റെ ഫൈനലിൽ മുസ്തഫ രാജ് എത്തിയിരുന്നു. അതോടെയാണ് ഇൗ പ്രണയം ലോകം മുഴുവൻ അറിഞ്ഞത്. ഇൗവൻ മാനേജ്മെന്റ് ബിസിനസ് നടത്തുകയാണ് മുസ്തഫ. വർഷങ്ങൾക്കുമുമ്പുള്ള ഐപിഎൽ ചടങ്ങിൽ വച്ചാണ് ഇരുവരും കണ്ടുമുട്ടിയത്.

മുസ്തഫയുടെ ഹ്യുമറും സത്യസന്ധതയുമാണ് തന്നെ ആകർഷിച്ചതെന്ന് പ്രിയാമണി പറ‍ഞ്ഞിട്ടുണ്ട്. പരുത്തി വീരൻ എന്ന തമിഴ് ചിത്രത്തിന് പ്രിയയ്ക്ക് മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം ലഭിച്ചിട്ടുണ്ട്. വിനയൻ സംവിധാനം ചെയ്ത സത്യമാണ് പ്രിയയുടെ ആദ്യ മലയാള ചിത്രം. തെന്നിന്ത്യയിലെ മിന്നും താരമാണ് പ്രിയാമണി. 

Your Rating: