Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇരുപത്തിരണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം ലാലിനൊപ്പം പ്രിയൻ ഊട്ടിയിൽ

priyan-lal

ചന്ദ്രലേഖയ്ക്ക് ശേഷം പ്രിയദര്‍ശന്‍ തിരക്കഥയും സംഭാഷണവും നിര്‍വഹിക്കുന്ന മോഹന്‍ലാല്‍ ചിത്രമാണ് ഒപ്പം. അന്ധനായാണ് മോഹന്‍ലാല്‍ ചിത്രത്തില്‍ എത്തുന്നത്. കൊച്ചിയിലെ ഷൂട്ടിങ് പൂര്‍ത്തിയാക്കിയ ടീം ഊട്ടിയില്‍ ചിത്രീകരണം ആരംഭിച്ചു. ചിത്രത്തിലെ ഗാനരംഗങ്ങളാണ് ഊട്ടിയില്‍ ചിത്രീകരിക്കുന്നത്.

തന്റെ പ്രിയ ചിത്രങ്ങളായ കിലുക്കവും മിന്നാരവും ചിത്രീകരിച്ച പ്രിയ ലൊക്കേഷനിലേക്ക് വീണ്ടും പ്രിയന്‍ എത്തിയിരിക്കുകയാണ്. ഇരുപത്തിരണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് പ്രിയദര്‍ശന്‍ ഊട്ടിയില്‍ സംവിധായകനായി എത്തിയത്. മോഹന്‍ലാലിനൊപ്പം ഊട്ടിയില്‍ നിന്നുള്ള ചിത്രം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത് പ്രിയദര്‍ശന്‍ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ‘ഇരുപത്തിയഞ്ച് വർഷങ്ങൾക്ക് മുൻപ് കിലുക്കം, ഇരുപത്തിരണ്ട് വർഷങ്ങൾക്ക് മുൻപ് മിന്നാരം , വീണ്ടും "'ഒപ്പം'' ഊട്ടിയിൽ...മോഹൻലാൽ പറഞ്ഞു.

തമിഴ്‌നടന്‍ സമുദ്രക്കനിയാണ് ചിത്രത്തില്‍ വില്ലന്‍ വേഷത്തില്‍ എത്തുന്നത്. അനുശ്രീ, വിമലരാമൻ, നെടുമുടി വേണു, മാമൂക്കോയ എന്നിവരാണ് മറ്റുതാരങ്ങള്‍. അഞ്ചു യുവസംവിധായകന്‍ സംഗീതം നിര്‍വഹിക്കുന്ന ചിത്രത്തിന് വിനു വാസുദേവന്‍ വരികള്‍ എഴുതുന്നു. 

Your Rating: