Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സിനിമാ തിയറ്റർ കന്റീനിൽ ഇരട്ടിവിലക്കെതിരെ നടപടി വരുന്നു

theatre-movie തിയറ്റർ

സിനിമാ തിയറ്ററുകളിൽ പ്രവർത്തിക്കുന്ന ലഘുഭക്ഷണശാലകൾ ഭക്ഷണസാധനങ്ങൾക്ക് ഇരട്ടിവില ഈടാക്കുന്നതിനെതിരെ നടപടിയെടുക്കാൻ മനുഷ്യാവകാശ കമ്മിഷൻ അധ്യക്ഷൻ ജസ്റ്റിസ് ജെ.ബി. കോശി ഭക്ഷ്യസുരക്ഷാ കമ്മിഷണർക്കു നിർദേശം നൽകി.

വിലവർധനവിനെതിരെ ഭക്ഷ്യസുരക്ഷാ വകുപ്പോ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളോ നടപടി സ്വീകരിക്കുന്നില്ല. ഭൂരിഭാഗം തിയറ്ററുകളും എലികളുടെയും മൂട്ടകളുടെയും താവളമാണ്. സീറ്റുകളിൽ അറ്റകുറ്റപ്പണികൾ നടത്താറില്ല. ഫിറ്റ്നസ് ഉറപ്പാക്കാൻ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങൾ ശ്രമിക്കാറുമില്ല. മനുഷ്യാവകാശ പ്രവർത്തകൻ തമ്പി സുബ്രഹ്മണ്യൻ ഫയൽ ചെയ്ത കേസിലാണു നടപടി.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.