Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഹോളിവുഡ് സിനിമകളെ വെട്ടി ന്യൂസിലാന്‍ഡിൽ പുലിമുരുകൻ

pulimurugan-hollywood

ഹോളിവുഡ് സിനിമകളെ വെട്ടി ന്യൂസിലാന്‍ഡിൽ പുലിമുരുകൻ വേട്ടതുടങ്ങുന്നു. നവംബർ മൂന്നിന് ന്യൂസിലാൻഡിൽ പ്രദർശനം ആരംഭിക്കുന്ന ചിത്രം ഇപ്പോൾ തന്നെ പ്രേക്ഷകർ ഇരുകൈയ്യും നീട്ടി സ്വീകരിച്ച് കഴിഞ്ഞു.

ന്യൂസിലാൻഡിലെ ആഡംബര മൾട്ടിപ്ലക്സ് ആയ ഹോയ്റ്റ്സ് സിനിമാസിൽ ആണ് പുലിമുരുകൻ റിലീസിനെത്തുന്നത്. അഡ്വാൻസ്ഡ് റിസർവേഷൻ വിവരങ്ങൾ അനുസരിച്ച് ഹോളിവുഡ് ചിത്രങ്ങളായ ഡോക്ടർ സ്ട്രെയ്ഞ്ച്, അക്കൗണ്ടന്റ് എന്നിവയേക്കാൾ ഏറെ മുമ്പിലാണ് പുലിമുരുകന്റെ ബുക്കിങ്.

ആദ്യവാരം ഏകദേശം ഇരുപതിൽകൂടുതൽ പ്രദർശനങ്ങൾ ഉണ്ടാകും. ഇതോടെ മോഹൻലാൽ ചിത്രം ആയ ഒപ്പത്തിന്റെ റെക്കോർഡും ന്യൂസിലാൻഡിൽ പുലിമുരുകൻ മറികടന്നു.

ബോളിവുഡ് ചിത്രങ്ങള്‍ക്ക് ലഭിക്കുന്ന പ്രാധാന്യത്തോടെയാണ് ചിത്രം ഗള്‍ഫിലും യൂറോപ്പിലും യുകെയിലും എത്തുന്നത്. യുഎഇയിലും ജിസിസിയിലുമായി 56 തീയേറ്ററുകളിലാണ് പുലിമുരുകന്‍ എത്തുക. നവംബര്‍ മൂന്നിനാണ് ഗള്‍ഫ് റിലീസ്. 

Your Rating: