Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നാളെ എത്തും പുലിമുരുകൻ ഒഫീഷ്യൽ പോസ്റ്റർ

mohanlal

മോഹൻലാൽ നായകനായ മാസ് ആക്ഷൻ എന്റെർടെയിനർ ചിത്രം പുലിമുരുകന്റെ ആദ്യ ഒൗദ്യോഗിക പോസ്റ്റർ നാളെ എത്തും. മനോരമ ഒാൺലൈനിലൂടെയും മോഹൻലാലിന്റെ ഒൗദ്യോഗിക പേജിലൂടെയുമാണ് പോസ്റ്റർ നാളെ വൈകുന്നേരം 6 മണിക്ക് പുറത്തു വിടുക.

വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ പുലിമുരുകൻ എന്ന കഥാപാത്രമായാണ് മോഹൻലാൽ എത്തുക. പീറ്റർ ഹെയ്ൻ ഒരുക്കുന്ന അതി സാഹസികായ ആക്ഷൻ രംഗങ്ങളാണ് ചിത്രത്തിന്റെ ഏറ്റവും വലിയ പ്രത്യേകത. മോഹൻലാലിനൊപ്പം ചിത്രത്തിലെ പ്രധാന 4 താരങ്ങളും പോസ്റ്ററിലുണ്ടാകും. മലയാളത്തിൽ നിന്ന് ഒരു പ്രമുഖതാരം സർപ്രൈസ് ആയി എത്തുന്നു.

ചിത്രത്തിന്റെ ടീസർ മെയ് അവസാനം പുറത്തിറങ്ങും. ജൂലൈയിൽ സിനിമ തീയറ്ററിലെത്തും. മോഹൻലാൽ ആരാധകർ വർഷങ്ങളായി കാത്തിരിക്കുന്ന ചിത്രത്തെക്കുറിച്ച് സോഷ്യൽ മീഡിയയിലും പുറത്തും ഗംഭീര ചർച്ചകളാണ് നടക്കുന്നത്.