Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മോഹൻലാലിന്റെ ‘വിസ്മയം’ വിസ്മയിപ്പിച്ചു: രാജമൗലി

mohanlal-rajamouli

ചിത്രീകരണം നടക്കുന്ന ബ്രഹ്മാണ്ഡചിത്രം ബാഹുബലി 2വിന്റെ സെറ്റിൽ നിന്ന് തൽക്കാലം അവധി എടുത്താണ് സംവിധായകനായ രാജമൗലി മനമന്ത കാണാനെത്തിയത്. മോഹൻലാൽ നായകനായി എത്തിയ മനമന്ത ടോപ് ക്ലാസ് ചിത്രമാണെന്നാണ് സിനിമ കണ്ടിറങ്ങിയ ശേഷം രാജമൗലി പ്രതികരിച്ചത്.

മോഹൻലാൽ ഉൾപ്പടെ ചിത്രത്തിലുള്ള എല്ലാവരും മികച്ച അഭിനയമാണ് കാഴ്ചവച്ചതെന്നും ഇവരുടെ പ്രകടനം നിങ്ങളെ ചിരിപ്പിക്കുകയും ചിലപ്പോൾ കരയിക്കുകയും ഹൃദയത്തിൽ നിലനിൽക്കുകയും ചെയ്യുമെന്നും രാജമൗലി പറഞ്ഞു.

ഈ ചിത്രം തുടങ്ങി അവസാനിക്കുന്നതു പോലും എല്ലാ ഫിലിം സ്റ്റുഡന്റ്സും ഒരു പാഠപുസ്തകം പോലെ പഠിക്കേണ്ടതാണെന്നും അദ്ദേഹം പറയുന്നു.

ചന്ദ്രശേഖര്‍ യെലെട്ടി സംവിധാനം ചെയ്ത ചിത്രത്തില്‍ ഒരു സൂപ്പര്‍മാര്‍ക്കറ്റ് അസിസ്റ്റന്റ് മാനേജരായാണ് മോഹന്‍ലാല്‍ എത്തുന്നത്. ഗൗതമി, വിശ്വന്ത് ദുഡ്ഡുംപുഡി, റെയ്‌ന റാവു എന്നിവരും ചിത്രത്തില്‍ മുഖ്യവേഷങ്ങളിലെത്തുന്നു. തമിഴില്‍ ‘നമതു’ എന്ന പേരിലും മലയാളത്തില്‍ വിസ്മയം എന്ന പേരിലുമാണ് ചിത്രം റിലീസ് ചെയ്തത്.