Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഹെൽമറ്റ് ഇല്ല; രാജീവ് പിള്ളയ്ക്ക് പരുക്കേറ്റു

rajeev രാജീവ് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത ചിത്രം

സിനിമാനടൻ മാത്രമല്ല മികച്ച ക്രിക്കറ്റ് താരം കൂടിയാണ് രാജീവ് പിള്ള. എന്നാൽ കഴിഞ്ഞ ദിവസം ഹെല്‍മെറ്റില്ലാതെ ക്രിക്കറ്റ് കളിക്കാന്‍ ഇറങ്ങിയ നടന്‍ രാജീവ് പിള്ളയുടെ മുഖത്ത് പന്ത് കൊണ്ടു. വലതുകണ്ണിന് താഴെയായാണ് പരുക്കേറ്റത്.

പരുക്കേറ്റ ചിത്രം രാജീവ് തന്റെ ഫെയ്‌സ്ബുക്കില്‍ ഷെയര്‍ ചെയ്തിരുന്നു. തൃപ്പുണിത്തുറയിലെ ഗ്രൗണ്ടില്‍ കളിക്കുന്നതിനിടെയാണ് താരത്തിന്റെ മുഖത്ത് പന്ത് കൊണ്ടത്.

ഇത് സ്വാഭാവികമാണെന്നും കളിക്കിടയില്‍ പരുക്കേല്‍ക്കുന്നത് പുതിയ കാര്യമൊന്നും അല്ലെന്നും രാജീവ് പറയുന്നു.

സെലിബ്രിറ്റി ക്രിക്കറ്റ് ലീഗില്‍ കഴിഞ്ഞ രണ്ട് പതിപ്പിലും കേരള സ്‌ട്രൈക്കേഴ്‌സിന്റെ ഭാഗമായിരുന്ന രാജീവ് പിള്ളയെ ഇത്തവണയും അമ്മയുടെ ടീമില്‍ ഉണ്ട്. ജനുവരി 23ന് തുടങ്ങുന്ന സെലിബ്രിറ്റി ക്രിക്കറ്റ് ലീഗില്‍ കേരള സ്‌ട്രൈക്കേഴ്‌സിനെ നയിക്കുന്നത് മോഹന്‍ലാല്‍ ആയിരിക്കും.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.