Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പറയാന്‍ ബാക്കിവച്ച മോട്ടോർ സൈക്കിൾ ഡയറീസ്

rajesh-pillai-movie

സിനിമകളൊരുപാട് ബാക്കി വച്ച് രാജേഷ് പിള്ള പടിയിറങ്ങുകയാണ്. രോഗം വകവയ്ക്കാതെ പൂർത്തിയാക്കിയ വേട്ട നേടുന്ന വിജയത്തിന്റെ മാധുര്യം അറിയാതെ അദ്ദേഹം വിട വാങ്ങുമ്പോൾ പൂർത്തിയാക്കാനാവാതെ പോയ ചില സിനിമാ സ്വപ്നങ്ങളും ബാക്കിയാവുന്നു. മോട്ടോർ സൈക്കിൾ ഡയറീസ്, ലൂസിഫർ തുടങ്ങിയ ചിത്രങ്ങൾ അനൗൺസ് ചെയ്തിരുന്നെങ്കിലും അത് ചെയ്യാൻ രാജേഷ് ഇനി വരില്ല.

ട്രാഫിക്ക് എന്ന സിനിമ ഹിറ്റായതോടെ രാജേഷ് പിള്ളയ്ക്ക് പിറകെ നിർമാതാക്കളുടെ നീണ്ട നിരയായിരുന്നു. ട്രാഫിക്കിനു ശേഷം കുറച്ചു നാളത്തെ ഇടവേള കഴിഞ്ഞാണ് അദ്ദേഹം മോട്ടോർ സൈക്കിൾ ഡയറീസ് എന്ന തന്റെ ചിത്രം അനൗൺസ് ചെയ്യുന്നത്.

motor-cycle-diaries

അദ്ദേഹത്തിന്റെ ഡ്രീം പ്രോജക്ടായിരുന്നു മോട്ടോർ സൈക്കിൾ ഡയറീസ്. മൂന്ന് കാലഘട്ടങ്ങളിലൂടെയുള്ള ഒരു മോട്ടോർ സൈക്കിളിന്റെ ജീവിതകാലമായിരുന്നു സിനിമയുടെ പ്രമേയം. സിനിമയുടെ ലൊക്കേഷനുകളെല്ലാം അദ്ദേഹം പോയി കാണുകയും ചെയ്തിരുന്നു. കുഞ്ചാക്കോ ബോബനും നിവിൻ പോളിയും പ്രധാന വേഷങ്ങളിലെത്തേണ്ടിയിരുന്ന ചിത്രം പക്ഷേ നീണ്ടു പോയി. അതിനിടെ അദ്ദേഹം ഹിന്ദിയിൽ ട്രാഫിക്ക് ചെയ്യുന്നതിനായി ബോംബെയ്ക്കും പോയി.

motor-cycle-diaries-movie

തിരികെ വന്നപ്പോഴേക്കും രോഗം കഠിനമായി അലട്ടി തുടങ്ങിയിരുന്നു. മോട്ടോർ സൈക്കിൾ ഡയറീസ് ഒരുപാട് ഹോംവർക്ക് ചെയ്ത് സമയം എടുത്ത് സംവിധാനം ചെയ്യേണ്ട സിനിമയായതിനാൽ അതു തൽക്കാലത്തേക്ക് മാറ്റി വച്ച് മിലി ചെയ്യാനാരംഭിച്ചു. പിന്നാലെ വേട്ടയും. വേട്ടയ്ക്കു ശേഷം ആരോഗ്യം മെച്ചപ്പെട്ടു കഴിയുമ്പോൾ മോട്ടേർ സൈക്കിൾ ഡയറീസ് ചെയ്യാനായിരുന്നു രാജേഷിന്റെ പദ്ധതി. ഇടയ്ക്ക് മോഹൻലാലിനെ നായകനാക്കി ലൂസിഫർ എന്ന സിനിമയും രാജേഷ് പിള്ള ഒരുക്കുമെന്ന് വാർത്തകൾ വന്നിരുന്നു. ഇൗ ചിത്രത്തിനുള്ള തിരക്കഥയുടെ പണിപ്പുരയിലായിരുന്നു മുരളി ഗോപി. എന്നാൽ രണ്ടു സിനിമകളും പൂർത്തിയാക്കാനാവാതെ രാജേഷ് വിട വാങ്ങി.

Your Rating: