ക്യാംപസുകളെ ലഹരിമുക്തമാക്കുന്നതിന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല അഭിനേതാവായി. ക്ലീന്‍ ക്യാംപസ് സേഫ് ക്യാംപസ് ഡോക്യുമെന്ററിയിലാണ് മന്ത്രി നടനായത്.
തിരുവനന്തപുരം കാര്‍മല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കൊപ്പമാണ് അഭ്യന്തരമന്ത്രി അഭിനയിച്ചത്. തിരക്കഥ വായിച്ച് സംവിധായകന്റെ നിര്‍ദേശപ്രകാരം ക്യാമറക്ക് മുന്നിലേക്ക്. രണ്ടുമിനിറ്റ് ദൈര്‍ഘ്യമുള്ള ഡയലോഗ് ഒറ്റ ടേക്കില്‍ ഒ.കെയാക്കി.
നാല്പത് മിനിറ്റുള്ള ഡോക്യുമെന്ററിയില്‍ നടന് മമ്മൂട്ടി,മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, വിദ്യാഭ്യാസ മന്ത്രി പി.കെ അബ്ദുറബ്ബ്, ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ എന്നിവരും അഭിനേതാക്കളാകും. സംസ്ഥാനത്തെ 6000 സ്കൂളുകളിലും 200 കോളജുകളിലും ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കും
സ്കൂളുകളില്‍ ഡോക്യുമെന്ററി പ്രദര്‍ശിപ്പിച്ച ശേഷം നടത്തുന്ന ഉപന്യാസ മല്‍സരത്തില്‍ നിന്നായിരിക്കും ക്ലീന്‍ ക്യാംപസ് സേഫ് ക്യാംപസ് പദ്ധതിക്കായുള്ള കുട്ടികളുടെ ബ്രാന്‍ഡ് അംബാസിഡറെ തിരഞ്ഞെടുക്കുക.
Disclaimer
ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.