Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മസിലുപെരുപ്പിച്ച് രൺജി പണിക്കർ

rannji

സിക്സ്പായ്ക്കിന് അങ്ങനെ കാലവും സമയവും പ്രായവുമൊന്നും ഒരു പ്രശ്നമല്ല. ദാ രൺജി പണിക്കരെ നോക്കൂ. അദ്ദേഹത്തിന്റെ കിടിലൻ മേക്ക്ഓവറിൽ ആരാധകർ ഞെട്ടി ഇരിക്കുകയാണ്. ടൊവീനോ തോമസ് നായകനായി എത്തുന്ന ‘ഗോദ’ എന്ന സിനിമയ്ക്ക് വേണ്ടിയാണ് ഈ അത്യുഗ്രൻ മാറ്റം.

കുഞ്ഞിരാമായണം എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം യുവ സംവിധായകന്‍ ബേസില്‍ ജോസഫ് ഒരുക്കുന്ന സിനിമയാണ് ഗോദ. ഗുസ്തിയാണ് പ്രമേയം. ടൊവീനോയുടെ അച്ഛന്റെ വേഷത്തിലാണ് രൺജി പണിക്കർ എത്തുന്നത്. ഗുസ്തിയുടെ പശ്ചാത്തലത്തിലൊരുക്കുന്ന ഒരു മുഴുനീള കോമഡി സിനിമയാണ് ഗോദ.

കേരളത്തിലും പഞ്ചാബിലുമായി ചിത്രീകരിക്കുന്ന സിനിമയില്‍ പഞ്ചാബി നടി വമീബ ഗബ്ബി നായികയാകുന്നു. രാകേഷ് മണ്ടോടിയാണ് ഗോദയുടെ തിരക്കഥയൊരുക്കുന്നത്. ഷാന്‍ റഹ്മാന്‍ ചിത്രത്തിന്റെ സംഗീത സംവിധാനവും നിര്‍വ്വഹിക്കുന്നു.