Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കബാലിയില്‍ രജനിയുടെ പ്രതിഫലം

kabali-profit

സ്റ്റൈൽമന്നൻ രജനികാന്തിന്റെ പുതിയ ചിത്രം കബാലി ലോകം കീഴടക്കുകയാണ്. ബോക്സ്ഓഫീസ് റെക്കോർഡുകൾ പോലും കബാലിയുടെ മുന്നിൽമുട്ടുമടക്കി. റിലീസിനു മുൻപേ 223 കോടി കലക്ട് ചെയ്യുക! റിലീസ് ചെയ്ത ദിവസം 250 കോടി. അങ്ങനെ കോടികൾ കോടികൾ വാരിക്കോരി മുന്നോട്ടങ്ങനെ മുന്നോട്ട്.

ഇതിനെല്ലാം കാരണമായത് രജനികാന്ത് എന്ന ഒറ്റയാനാണ്. കാറിലും ബസിലും വിമാനത്തിലും വരെ നീണ്ട പ്രചരണതന്ത്രങ്ങളും ഈ മനുഷ്യനോടുള്ള ആരാധനയുടെ ഫലമാണ്. അങ്ങനെയെങ്കിൽ നിങ്ങൾ അറിയാൻ കാത്തിരിക്കുന്ന ഒരു കാര്യമില്ലേ?

കബാലിയിൽ രജനികാന്തിന്റെ പ്രതിഫലം എത്രയെന്ന് ? 110 കോടി ആയിരുന്നു കബാലിയുടെ ആകെ മുതൽമുടക്ക്. ഇതിൽ 35 കോടിയാണ് സിനിമയ്ക്കായി രജനി മേടിച്ച പ്രതിഫലം. പ്രതിഫലം കേട്ട് ഞെട്ടൽ വരേണ്ട കാര്യമില്ല. ഇതു കൂടി കേട്ടുകൊള്ളൂ. കബാലി സിനിമ നേടുന്ന ലാഭത്തിൽ ഒരു വിഹിതവും രജനിക്ക് സ്വന്തമാണ്.

രജനി ചിത്രങ്ങൾ ബോക്സ്ഓഫീസിൽ കോടികൾ കൊയ്യുന്ന കാലം തുടങ്ങിയതോടെയാണ് പ്രതിഫലകാര്യത്തിൽ രജനികാന്തും പുതിയ പാത സ്വീകരിച്ചു തുടങ്ങിയത്. പ്രതിഫലത്തിന് പുറമെ ചിത്രത്തിന് ലഭിക്കുന്ന വലിയൊരു ലാഭവിഹിതത്തിൽ ഒരുപാതി രജനിക്ക്. എന്നാൽ ചിത്രം നഷ്ടമായാൽ പ്രതിഫലം തിരികെ നൽകാനും രജനിക്കൊരു മടിയുമില്ല.

കബാലിയുടെ ആദ്യ ആഴ്ചയിലെ കലക്ഷൻ റെക്കോർഡ് നേട്ടമുണ്ടാക്കുമെന്ന് ഇതിനോടകം വ്യക്തമായി കഴിഞ്ഞു. അങ്ങനെയെങ്കിൽ ആ ലാഭത്തിൽ നിന്ന് 45 കോടി രജനിക്കായി നൽകുമെന്നും റിപ്പോർട്ടുണ്ട്. അങ്ങനെയെങ്കിൽ ഒരു ചിത്രത്തിന് വേണ്ടി മാത്രം രജനിയുടെ പ്രതിഫലം 80 കോടി രൂപ.

വി ക്രിയേഷൻസിന്റെ ബാനറിൽ കലൈപുലി എസ് താനുവാണ് കബാലിയുടെ നിർമാതാവ്. 

Your Rating: