Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഒപ്പം ട്രെയിലറിനെ പ്രശംസിച്ച് ആർജിവി

lal-rgv

സംവിധായകൻ മാത്രമല്ല നല്ലൊരു വിമർശകൻ കൂടിയാണ് രാം ഗോപാൽ വർമ. ഇറങ്ങുന്ന സിനിമകളെപ്പറ്റിയും അതിന്റെ ഫസ്റ്റ് ലുക്ക് , ട്രെയിലർ എന്തുമാകട്ടെ അതിനെക്കുറിച്ചുള്ള തന്റെ അഭിപ്രായം വെട്ടിത്തുറന്ന് പറയാൻ താരത്തിന് ഒരുമടിയുമില്ല. നേരത്തെ കബാലി സിനിമയെ വിമർശിച്ച് രാമു പറഞ്ഞ ട്വീറ്റ് വിവാദമായിരുന്നു.

Oppam Malayalam Movie Official Trailer HD | Mohanlal | Priyadarshan

ഇപ്പോഴിതാ മോഹൻലാലിന്റെ പുതിയ ചിത്രം ഒപ്പം സിനിമയുടെ ട്രെയിലറിനെക്കുറിച്ചും രാമു പറഞ്ഞിരിക്കുന്നു. ഒപ്പം ട്രെയിലർ കണ്ടെന്നും ഇത് ഹോളിവുഡ് സിനിമയായ ടേക്കണിന്റെ ഏറ്റവും മികച്ച പകര്‍പ്പാണെന്ന് തോന്നുന്നതായും രാംഗോപാല്‍ വര്‍മ്മ പറഞ്ഞു.

ലയാം നീസൺ നായകനായി എത്തിയ ടേക്കണിന്റെ മൂന്നുഭാഗങ്ങൾ ഇതിനോടകം വന്നു പോയി. ബോളിവുഡ് അടക്കമുള്ള ഭാഷകളിൽ ഈ സിനിമയുടെ പ്രമേയം ആസ്പദമാക്കി നിരവധി സിനിമകളും വന്നു.

ഒപ്പം സിനിമ റീമേക്ക് അല്ലെന്ന് പ്രിയദർശൻ തന്നെ വ്യക്തമാക്കിയ കാര്യമാണ്. സംവിധായകൻ അൽഫോൻസ് പുത്രൻ ആണ് ഒപ്പം ട്രെയിലർ എഡിറ്റ് ചെയ്തിരിക്കുന്നത്.