Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മരണശേഷവും മണിയെ വിറ്റ് കാശാക്കുന്നു; ആരോപണവുമായി സഹോദരൻ

mani

കലാഭവൻ മണിയുടെ മരണവുമായി ബന്ധപ്പെട്ട് ദുരൂഹതയുണ്ടെന്ന് ചൂണ്ടിക്കാട്ടി സഹോദരൻ ആർ എൽ വി രാമകൃഷ്ണൻ രംഗത്തെത്തിയിരുന്നു. പൊലീസിന്റെ അന്വേഷണം മന്ദഗതിയിലാണെന്നും അദ്ദേഹത്തിന്റെ കുടുംബം മാനസികമായി തളർന്ന അവസ്ഥയിലാണെന്നും പറഞ്ഞിരുന്നു. ഇതിനിടെ മണിയുട അടുത്ത സുഹൃത്തായ കലാഭവൻ ജിന്റോ എന്ന ആൾക്കെതിരെ ഗുരുതരമായ ആരോപണവുമായി വീണ്ടും എത്തിയിരിക്കുകയാണ് രാമകൃഷ്ണൻ.

കലാഭവൻ മണിയുടെ അവസാന സ്റ്റേജ് ഷോ എന്ന പേരിൽ വിഡിയോ പുറത്തിറക്കിയ ആളിനെതിരെയാണ് രാമകൃഷ്ണന്റെ പ്രതികരണം. ശ്രീകൃഷ്ണപുരത്തെ മണിക്കിലുക്കം എന്ന പേരിൽ പുറത്തിറക്കിയ വിസിഡിയും ഡിവിഡിയും കലാഭവൻ മണി ഏറ്റവുമൊടുവിൽ ചെയ്ത സ്റ്റേജ് ഷോ ആണെന്നാണ് അവകാശമുന്നയിക്കുന്നത്. ഇത് വിപണിയിലെത്തിയിട്ടുമുണ്ട്. കലാഭവൻ ജിന്റോയാണ് സംവിധാനം ചെയ്തത്.

തന്റെ സഹോദരനെ മരണ ശേഷവും വിറ്റ് കാശാക്കുകയാണെന്നും ജീവിച്ചിരുന്നപ്പോൾ സ്റ്റേജ് പരിപാടികൾക്ക് കൊണ്ടുപോയി കമ്മിഷൻ ചോദിച്ച് വാങ്ങുകയും ചെയ്തയാൾ ഇപ്പോൾ സംവിധായകൻ ചമയുകയാണെന്നാണ് രാമകൃഷ്ണന്റെ ഫേസ്ബുക്ക് പോസ്റ്റിലുള്ളത്.  

Your Rating: