Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സുഹ‍ൃത്തുക്കൾക്കെതിരെ കൊലക്കേസ് എടുക്കണമെന്ന് മണിയുടെ സഹോദരൻ

balakrishnan-mani

കലാഭവൻ മണിയുടെ മരണത്തിൽ അദ്ദേഹത്തിന്റെ സുഹൃത്തുക്കൾക്ക് പങ്കുണ്ടെന്നും അവർക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്നും മണിയുടെ സഹോദരൻ രാമകൃഷ്ണൻ പറഞ്ഞു. കലാഭവൻ മണിയുടെ മരണത്തിന് കാരണം കീടനാശിനിയെന്ന് രാസപരിശോധനാ ഫലം പുറത്തുവന്നതിനെ തുടർന്നായിരുന്നു രാമകൃഷ്ണന്റെ പ്രതികരണം.

കുടുംബം വിലക്കിയിട്ടും സുഹൃത്തുക്കൾ മണിക്ക് മദ്യ നൽകിയിരുന്നെന്ന് ഭാര്യ നിമ്മി. മരണത്തിന്റെ തലേന്നും മദ്യം കുടിച്ചിട്ടുണ്ടെന്ന് കരുതുന്നു. കുടുംബപ്രശ്നങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല. മണി ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്നും ശത്രുക്കളുണ്ടോ എന്ന് അറിയില്ലെന്നും നിമ്മി ചാലക്കുടിയിൽ പറഞ്ഞു.

അതേസമയം രാസപരിശോധനഫലം അന്വേഷണ ഉദ്യോഗസ്ഥർക്ക് ഇന്നു കൈമറിയേക്കും. മണിയുടെ സഹായികളായ മൂന്നു പേരെ ഇന്നലെ കസ്റ്റഡിയിലെടുത്തിരുന്നു.

related stories
Your Rating: