Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

റോസിന്‍ ജോളിയുടെ വിവാഹനിശ്ചയം കഴിഞ്ഞു

rosin-engagement

നടിയും അവതാരകയും മോഡലുമായ റോസിന്‍ ജോളി വിവാഹിതയാകുന്നു. സുനിൽ പി തോമസ് ആണ് വരൻ. ഇരുവരുടെയും വിവാഹനിശ്ചയം കഴിഞ്ഞ ദിവസം ബംഗലൂരുവിൽ വച്ച് നടന്നു. ഫെബ്രുവരി 4ന് കണ്ണൂരിലെ ചൊവ്വ സെന്റ് ഫ്രാൻസിസ് പള്ളിയിൽവച്ചാണ് വിവാഹം.

2011ല്‍ റിലീസ് ചെയ്ത ബാങ്കോക്ക് സമ്മര്‍ എന്ന മലയാളചിത്രത്തിലൂടെയാണ് റോസിന്‍ ജോളി നടിയായി അരങ്ങേറ്റം കുറിച്ചത്. പൃഥ്വിരാജ്, യാമി ഗൗതം എന്നിവര്‍ പ്രധാന വേഷം ചെയ്ത ഹീറോയിലും റോസിന്‍ അഭിനയിച്ചു. കള്ളപ്പെട്ടി എന്ന ചിത്രത്തിലൂടെയാണ് റോസിന്‍ തമിഴിലും അരങ്ങേറ്റം കുറിച്ചിരുന്നു.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.