Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇതിലൊരു കുട്ടി പിന്നീട് ലാലേട്ടനെ നായകനാക്കി സിനിമയെടുത്തു

rosshan

മോഹൻലാലും ലാലു അലക്സും കുറച്ച് കുട്ടികളും ഉൾപ്പെട്ട ഈ പഴയകാല ചിത്രം കണ്ടോ? 1980കളിലെ ഒരു ഷൂട്ടിങ് ലൊക്കേഷനിലെ ചിത്രമാണിത്. ഈ കൂട്ടത്തിൽ ഒരു മിടുക്കൻ കുട്ടി പിന്നീട് വർഷങ്ങൾക്കു ശേഷം മോഹൻലാലിനെയും ലാലു അലക്സിനെയുംവച്ച് സിനിമ സംവിധാനം ചെയ്യുകയുണ്ടായി.

മറ്റാരുമല്ല ഉദയനാണ് താരം എന്ന മോഹൻലാൽ ചിത്രത്തിലൂടെ സംവിധാന രംഗത്തെത്തിയ റോഷൻ ആൻഡ്രൂസ് ആണ് ആ മിടുക്കൻ. ചിത്രത്തിൽ വലതു വശത്ത് പച്ച ബ്ലാങ്കെറ്റ് പുതച്ച് നിൽക്കുന്ന കുട്ടിയാണ് റോഷൻ ആൻഡ്രൂസ്. റോഷൻ തന്നെയാണ് ഫെയ്സ്ബുക്കിലൂടെ ഈ ചിത്രം പോസ്റ്റ് ചെയ്തത്.

ഉദയനാണ് താരം എന്ന ചിത്രത്തിന് ശേഷം രണ്ടു ചിത്രങ്ങളിൽ കൂടി ലാലും റോഷനും ഒന്നിച്ചു. ഇവിടം സ്വര്‍ഗമാണ്, കാസനോവ. ഇവിടം സ്വര്‍ഗമാണ് എന്ന സിനിമയില്‍ മോഹന്‍ലാലും ലാലു അലക്‌സും ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്.