Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ദുൽഖറിന് നായികയായി മലർ കൊച്ചിയിൽ എത്തി

dulquer-sai-pallavi-movie

നീലാകാശം പച്ചക്കടല്‍ ചുവന്ന ഭൂമി എന്ന ചിത്രത്തിന് ശേഷം സമീര്‍ താഹിറും ദുല്‍ഖര്‍ സല്‍മാനും വീണ്ടും ഒന്നിക്കുന്നു. പ്രേമം എന്ന ഒറ്റച്ചിത്രത്തിലൂടെ മലയാളികളുടെ മനംകവര്‍ന്ന സായ് പല്ലവി മലയാളത്തിലേക്ക് തിരിച്ചു വരുന്നു എന്ന പ്രത്യേകത കൂടി ഈ ചിത്രത്തിനുണ്ട്. സായി പല്ലവിയാണ് ചിത്രത്തില്‍ ദുല്‍ഖറിന് നായികയായി എത്തുന്നത്. സിനിമയുടെ ചിത്രീകരണം എറണാകുളത്ത് ആരംഭിച്ചു.

നേരത്തെ നിവിന്‍ പോളിയുടെ ആക്ഷന്‍ ഹീറോ ബിജുവിലൂടെ സായി മലയാളത്തില്‍ തിരിച്ചെത്തുന്നുവെന്ന് വാര്‍ത്ത ഉണ്ടായിരുന്നെങ്കിലും അണിയറപ്രവര്‍ത്തകര്‍ അത് നിഷേധിച്ചിരുന്നു. നീലാകാശം പച്ചക്കടല്‍ ചുവന്ന ഭൂമിയില്‍ എന്ന ചിത്രത്തിലൂടെ ഹാഷിര്‍ മുഹമ്മദ് എന്ന തിരക്കഥാകൃത്തിനെ പരിചയപ്പെടുത്തിയ സമീര്‍ ഇത്തവണ രാജേഷ് ഗോപിനാഥന്‍ എന്ന പുതിയ തിരക്കഥാകൃത്തിനെ പരിചയപ്പെടുത്തുകയാണ്.

സമീര്‍ താഹിര്‍,ആഷിക് ഉസ്മാന്‍,ഷൈജു ഖാലിദ് എന്നിവരുടെ നേതൃത്വത്തിലുള്ള ഹാന്‍ഡ് മേഡ് ഫിലിംസാണ് നിര്‍മ്മാണം. ഗിരീഷ് ഗംഗാധരന്‍ ആണ് ഛായാഗ്രഹണം.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.