Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആരാണ് മലര്‍ ?

sai-pallavi

ഒരു സിനിമയിലെ മൂന്നു നായികമാരും പുതുമുഖങ്ങളാകുന്നത് ചലച്ചിത്ര ചരിത്രത്തിലെ തന്നെ അപൂര്‍വ്വതയാകും. അല്‍ഫോണ്‍സ് പുത്രന്‍റെ ത്രീജി പ്രേമത്തിലെ നായികമാര്‍ക്ക് ഓരോരുത്തര്‍ക്കും ഓരോ ഭാവമാണ്. അനുപമ പരമേശ്വരന്‍, സായി പല്ലവി, മഡോണ സെബാസ്റ്റ്യന്‍ എന്നിവരാണ് പ്രേമത്തില്‍ നിവിന്‍ പോളിയുടെ നായികമാരായി എത്തുന്നത്.

പ്രേമത്തിലെ ആദ്യ ഗാനങ്ങള്‍ പുറത്തിറങ്ങിയപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞ് നിന്നത് അനുപമയെന്ന ചുരുണ്ടമുടിക്കാരിയായിരുന്നെങ്കില്‍ പ്രേമം കണ്ടു ഇറങ്ങുവരുടെ മനസ്സില്‍ മായാതെ നില്‍ക്കുന്ന മുഖം സായി പല്ലവിയുടേതാണ്. മേലേപ്പറമ്പില്‍ ആണ്‍വീട്ടിലെ പവിഴം മുതല്‍ ഡയമണ്ട് നെക്ലയിസിലെ ലക്ഷമി വരെ ഒട്ടേറെ തമിഴ് കഥാപാത്രങ്ങളെ മലയാളി രണ്ടും കൈയ്യും നീട്ടിയാണ് സ്വീകരിച്ചത്. ആ നിരയിലേക്കാണ് മലരെന്ന കഥാപാത്രത്തെയും മലയാളികള്‍ ഏറ്റുവാങ്ങുന്നത്.

സ്വതസിദ്ധമായ അഭിനയത്തിലൂടെ തന്‍റെ ആദ്യ കഥാപാത്രത്തെ തന്നെ അവീസ്മരണീയമാക്കിയിരിക്കുകയാണ് സായി പല്ലവി. കംപ്യൂട്ടര്‍ സയന്‍സ് അധ്യാപികയായിട്ടാണ് സായി ചിത്രത്തില്‍ വേഷമിടുന്നത്.

nivin-sai

തമിഴ്നാട്ടിലെ ഡാന്‍സ് റിയാലിറ്റി ഷോകളിലെ മിന്നും താരമായിരുന്നു സായി പല്ലവി. ഡാന്‍സും അഭിനയവും മാത്രമാണ് സായിയുടെ പാഷന്‍ എന്നു കരുതിയെങ്കില്‍ തെറ്റി. കക്ഷി ഡോക്ടറാണ്. ജോര്‍ജിയയില്‍ ഉപരിപഠനം നടത്തുകയാണ് ഇപ്പോള്‍. വെക്കേഷന് നാട്ടിലെത്തിയപ്പോള്‍ പരസ്യചിത്രത്തില്‍ അഭിനയിച്ചതാണ് സായിക്കു വഴിത്തിരിവായത്. സിനിമയിലേക്കുള്ള എന്‍ട്രി അങ്ങനെയാണ് സായിക്കു മുന്നില്‍ തുറന്നത്. പ്രേമത്തിന്‍റെ റിലീസിനു ചെന്നൈയിലെത്തിയ സായി ജോര്‍ജിയിലേക്ക് മടങ്ങി. നീലഗിരിയിലെ കൊട്ടഗിരി സ്വദേശിയാണ് സായി.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.