Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സിനിമയിൽ കണ്ട് മോഹിച്ചു; ആ പൂക്കള ഷർട്ട് അശ്വനിക്ക് സ്വന്തം

saiju സൈജുവും അശ്വനിയും (ഇടത്), തെസ്നിഖാനൊപ്പം സൈജു (വലത്)

സ്ഫടികം സിനിമ കാണുമ്പോൾ മോഹൻലാൽ വെച്ചിരുന്ന റെ ബാൻ ഗ്ലാസ് നമുക്ക് സ്വന്തമാക്കണമെന്ന് ആഗ്രഹിച്ചിട്ടില്ലേ. നമുക്ക് ഇഷ്ടപ്പെട്ട താരങ്ങളുടെ വസ്ത്രങ്ങളും സ്റ്റൈലുകളും നോക്കി ആ ട്രെൻഡിന്റെ ചുവട് പിടിച്ച് അതേപോലുള്ള വസ്ത്രങ്ങൾ നമ്മളും വാങ്ങാറില്ലേ?

ഹാപ്പി വെഡിംഗ് കണ്ടിറങ്ങിയപ്പോൾ അങ്ങനൊരു ആഗ്രഹം തിരുവനന്തപുരം സ്വദേശിയായ അശ്വനി സുശീലനും തോന്നി. ചിത്രത്തിൽ സൈജു കുറുപ്പ് ഒരു പൂക്കളം ഷർട്ട് ഇടുന്നുണ്ട്. അതാണ് അശ്വനിയെ ആകർഷിച്ചത്. സിനിമ കഴിഞ്ഞിറങ്ങുമ്പോഴും ആ ഷർട്ട് എങ്ങനെയെങ്കിലും കിട്ടണം എന്നൊരു വാശിയായി. എകദേശമൊക്കെ അത് പോലത്തത് കിട്ടുമായിരിയ്ക്കും പക്ഷേ അത് തന്നെ കിട്ടിയാൽ സൂപ്പറായിരിക്കുമെന്ന് അശ്വനിയും വിചാരിച്ചു.

അങ്ങനെ ഫേസ്ബുക്കിലൂടെ സാക്ഷാൽ സൈജുവിനോട് തന്നെ ഇക്കാര്യം അവതരിപ്പിച്ചു. തിരക്കിയപ്പോ ഷർട്ട് സൈജുവിന്റെ സ്വന്തം തന്നെ. വീട്ടില്‍ അമ്മയോട് ചോദിച്ച് അത് ആർക്കും കൊടുത്തില്ലെങ്കിൽ ഷർട്ട് അശ്വനിക്ക് സ്വന്തമെന്ന് സൈജു ഫേസ്ബുക്കിലൂടെ അറിയിച്ചു. വെറുതെ പറഞ്ഞതായിരിക്കുമെന്ന് വിചാരിച്ചിരുന്ന അശ്വനിയെ ഞെട്ടിച്ച് കൊണ്ട് സൈജു ഒരു ദിവസം നേരിട്ട് വിളിച്ച് ഷർട്ട് കയ്യിൽ കൊടുത്തു. കാര്യം ഒരു ഷർട്ടാണെങ്കിലും കിട്ടിയ വഴി ഒാർക്കുമ്പോ അശ്വിനിക്ക് ഇരട്ടി സന്തോഷം.