Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇഷ്ടം തോന്നിയത് ശാലുവിനോട് മാത്രം: സജി

shalu

സിനിമ – സീരിയല്‍ നടിയും നര്‍ത്തകിയുമായ ശാലു മേനോനും സീരിയൽ നടനും കൊല്ലം സ്വദേശിയുമായ സജി ജി നായരും വിവാഹിതരായിരുന്നു‍. സെപ്റ്റംബര്‍ എട്ടിന് ഗുരുവായൂർ ക്ഷേത്രത്തിൽവച്ചായിരുന്നു ഇരുവരുടെയും വിവാഹം.

നീണ്ട പതിനൊന്ന് വർഷത്തെ സൗഹൃദമാണ് വിവാഹത്തിലെത്തിച്ചതെന്നും ഒരിക്കലും ഞങ്ങളുടേത് പ്രണയവിവാഹമായിരുന്നില്ലെന്നും സജിയും ശാലുവും പറയുന്നു.

‘കഴിഞ്ഞ പത്ത് പതിനൊന്ന് വർഷക്കാലത്തെ സൗഹൃദമാണ് പ്രണയത്തിലേക്കും പിന്നീട് വിവാഹത്തിലേക്കും വഴിമാറിയത്. ശരിക്കും പ്രണയവിവാഹമായിരുന്നില്ല, രണ്ടുപേരുടെയും മനസ്സിൽ ഒരിഷ്ടം ഉണ്ടായിരുന്നെങ്കിലും അത് പരസ്പരം സൂചിപ്പിച്ചിട്ട് പോലുമില്ല. ഞങ്ങളുടെ വീട്ടുകാരാണ് ഞങ്ങൾക്ക് വിവാഹം ആലോചിച്ച് വരുന്നത്.– സജി പറഞ്ഞു.

കുറച്ച് ഒതുങ്ങി ജീവിക്കുന്ന ആളാണ് ഞാനെന്നും അതിന്റെ ബുദ്ധിമുട്ട് ശാലു അനുഭവിക്കുന്നുണ്ടെന്നും തമാശയോടെ സജി പറഞ്ഞു. തന്റെ ജീവിതത്തിൽ ഒരേ ഒരു പെണ്ണിനോടേ ഇഷ്ടം തോന്നിയിട്ടുള്ളൂ, അതു ശാലുവിനോട് മാത്രമാണെന്നും സജി വ്യക്തമാക്കി.

സീരിയലുകൾ ഒരുമിച്ച് അഭിനയിച്ചിരുന്നു. ആ സമയത്താണ് സൗഹൃദം തുടങ്ങുന്നത്. പക്ഷേ ആ സൗഹൃദം ഇടയ്ക്കു പിരിയുകയുണ്ടായി. പിന്നീട് രണ്ടുപേരും രണ്ടുതരത്തിലേക്കുള്ള ജീവിതത്തിലേക്ക് തിരിഞ്ഞു. ശാലു നൃത്ത രംഗത്തും ഞാൻ സീരിയൽ രംഗത്തും സജീവമായി. സജി പറഞ്ഞു.

തൂക്കുവിളക്ക് എന്ന സിനിമയിലാണ് ആദ്യമായി അഭിനയിക്കുന്നത്. 25 വർഷങ്ങൾക്ക് മുമ്പാണ്. ആ സിനിമ പുറത്തുവന്നില്ല. പിന്നീട് സീരിയലുകളിൽ വന്ന ശേഷം യുഗപുരുഷൻ എന്ന ചിത്രത്തിൽ കുമാരനാശാനായി വേഷമിട്ടു. സജി പറഞ്ഞു.

‘നൃത്തമാണ് എന്റെ മേഖല. മൂന്നു സ്ത്രീകൾ മാത്രമാണ് ഞങ്ങളുടെ വീട്ടിൽ. അച്ഛൻ നേരത്തെ മരിച്ചു. ആ സാഹചര്യത്തിൽ എല്ലാവരെയും കരുതലോടെ നോക്കുന്ന ഒരാളെയാണ് ഞാൻ ആഗ്രഹിച്ചിരുന്നത്. അങ്ങനെ ഒരാള്‍ വന്നിരുന്നെങ്കിൽ വിവാഹം കഴിക്കില്ലെന്ന് പോലും പറഞ്ഞിരുന്നു. ശാലു പറയുന്നു.