Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മമ്മൂട്ടി ചിത്രത്തിൽ ആദ്യം വില്ലത്തി പിന്നെ നായിക

salini-prayaga

സിനിമാ മാസികയ്ക്കു വേണ്ടി അഭിമുഖമെടുക്കാൻ സംവിധായകൻ സിദ്ദീഖിന്റെ മുന്നിലെത്തിയതാണു ശാലിനി താര. ഭാസ്കർ ദി റാസ്കൽ സെറ്റിലായിരുന്നു ഇന്റർവ്യു. ഭാസ്കർ ദി റാസ്കൽ എന്ന ചിത്രത്തെ കുറിച്ചു പറയുന്നതിനിടെ ചിത്രത്തിലെ വില്ലത്തിയുടെ റോളിനെ കുറിച്ചായി സംസാരം. മുംബൈയിൽ നിന്നൊരു മോഡലിനെയാണു കാസ്റ്റ് ചെയ്യുന്നതെന്നു പറഞ്ഞ സിദ്ദീഖ് ഒട്ടും വൈകാതെ ആ റോളിലേക്കു ശാലിനിയെ എടുത്താലോ എന്ന ആലോചനയുണ്ടെന്നും ഓഡിഷനും വരാമോ എന്നും ചോദിച്ചു വിളിച്ചു.

‘ ചെറിയ ചില പരസ്യചിത്രങ്ങളിൽ തലകാട്ടിയതൊഴിച്ചാൽ അഭിനയ പാരമ്പര്യമൊന്നും ഇല്ലായിരുന്നു എനിക്ക്. സിദ്ദീഖ് സാറിനെ പോലൊരാൾ വിളിച്ചതു വലിയ അംഗീകാരമല്ലേ. ഇതാണെങ്കിലോ എന്റെ ജീവിത വഴി’... ശാലിനി താര സിനിമയിലേക്കുള്ള അവസരത്തെ കുറിച്ചു പറയുന്നു. ഓഡിഷൻ ഭംഗിയാക്കിയതോടെ രണ്ടു വേഷങ്ങൾ സംവിധായകൻ മുന്നിൽ വച്ചു. ഒരു അഭിഭാഷകയുടെ വേഷവും വില്ലത്തിയുടെ വേഷവും. ഏതുവേണമെങ്കിലും തിരഞ്ഞെടുത്തോളൂ എന്നായി അദ്ദേഹം. വില്ലത്തിയാവാം എന്നു ഞാനങ്ങു തീരുമാനിക്കുകയായിരുന്നു. അങ്ങനെ തൃപ്പൂണിത്തുറക്കാരി ശാലിനി താര ഭാസ്കർ ദി റാസ്കൽ ചിത്രത്തിലെ വില്ലത്തിയായി. ഈ ഓഡിഷൻ ക്ലിപ്പിങ് കണ്ടു മമ്മൂക്ക കമൽ സാറിന്റെ ഉട്ടോപ്യയിലെ രാജാവിലേക്കായി കമൽ സാറിനോടു നിർദേശിച്ചതായി കേട്ടിട്ടുണ്ട്. അപ്പോഴേക്കും ഭാസ്കർ ദി റാസ്കൽ തുടങ്ങിയിരുന്നു. സിനിമകൾ തമ്മിൽ ക്ലാഷ് വേണ്ടെന്നും ഇനിയും അവസരം വരുമെന്നും കുടുംബ സുഹൃത്തായ ആന്റോ ജോസഫ് അന്നു പറഞ്ഞു.

salini-prayaga-5

സ്ക്രിപ്റ്റിങ്ങിലും സംവിധാനത്തിലുമെല്ലാം വലിയ താൽപര്യമായതിനാൽ അടുത്ത ചിത്രത്തിൽ സഹസംവിധായികയാക്കാമെന്നു സിദ്ദീഖ് നൽകിയ വാക്കുപാലിച്ചു. അതൊരു ഫഹദ് ഫാസിൽ ചിത്രമായിരുന്നു. പക്ഷേ, അതു നടന്നില്ല. ഇതിനിടെയാണ് പ്രിയദർശന്റെ ‘ഒപ്പം’ വന്നുചേരുന്നത്. ‘ ലാലേട്ടന്റെ കുടുംബവുമായും ഞങ്ങൾക്കു ബന്ധമുണ്ട്. അമ്മ ഹോമിയോ ഡോക്ടറാണ്. ലാലേട്ടന്റെ കുടുംബത്തിൽ പലരും അമ്മയുടെ പേഷ്യന്റ്സാണ്. ലാലേട്ടൻ വഴിയാണ് ‘ഒപ്പം’ സിനിമയിൽ ചെറിയൊരു വേഷം കിട്ടുന്നത്. പിന്നെ ഫുക്രിയിലെ നായികമാരിലൊരാളാകാനും സിദ്ദീഖ് സാർ വിളിച്ചു’, ശാലിനിയുടെ വാക്കുകൾ.

salini-prayaga-1

ഫുക്രിയിലേക്ക് അവസരം വന്നപ്പോഴായിരുന്നു ശാലിനിക്കു കല്യാണം. പടം നഷ്ടപ്പെടുമെന്നു തോന്നിയെങ്കിലും ഭർത്താവ് സുനിൽ പിന്തുണച്ചു. അങ്ങനെയാണു കുസൃതികളുള്ള മുസ്ലിം പെൺകുട്ടികളിൽ ഒരാളായി ഫുക്രിയിൽ അഭിനയിക്കാനായത്. ചില ചിത്രങ്ങൾ വീണ്ടും വന്നിരുന്നു. ചെയ്ത മൂന്നു ചിത്രങ്ങിളിലും വേഷങ്ങളെല്ലാം വ്യത്യസ്തമായിരുന്നു. നായികയാവണമെന്നൊന്നും നിർബന്ധമില്ല. നല്ല വേഷമാകണമെന്നുണ്ട്. പലരും വിളിക്കുന്നുമുണ്ട്.

salini-prayaga-4

തിരൂർക്കാരനായ ഭർത്താവ് സുനിൽ ബെംഗളൂരുവിൽ ഇൻഡലിൽ എഞ്ചിനിയറാണ്. ന്യൂ ഇന്ത്യൻ എക്സ്പ്രസിൽ മാർക്കറ്റിങ് മാനേജരായിരുന്ന കെ.എസ്.രാധാകൃഷ്ണനും ഡോ.താരയുമാണ് അച്ഛനമ്മമാർ.ബെംഗളൂരു ഗാർഡൻസിറ്റി കോളജിൽ ഒന്നാം വർഷ ബിരുദ വിദ്യാർഥിനി കൂടിയാണു ശാലിനി താര.

Your Rating: