Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സല്‍മാന്‍ ഖാന്‍റെ വക്കീലിന്‍റെ പ്രതിഫലം

വാഹനാപകടക്കേസില്‍ സല്‍മാന്‍ ഖാനു വേണ്ടി വാദിക്കുന്നത് കടല്‍ വെടിവയ്പ്പ് കേസില്‍ ഇറ്റാലിയന്‍ നാവികര്‍ക്ക് വേണ്ടി ഹാജരായ പ്രശസ്ത അഭിഭാഷകന്‍ ഹരീഷ് സാല്‍വെ. മുന്‍ ഇന്ത്യന്‍ സോളിസിറ്റnല്‍ ജനറല്‍ കൂടിയായിരുന്ന സാല്‍വെ ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച അഭിഭാഷകരില്‍ ഒരാളാണ്.

രാഷ്ട്രീയക്കാര്‍, കോര്‍പ്പറേറ്റ് ഭീമന്മാര്‍, ചലച്ചിത്രതാരങ്ങള്‍ ഇവരുടെയെല്ലാം പ്രിയപ്പെട്ട വക്കീല്‍. ഒരു ദിവസം മുപ്പതുലക്ഷം രൂപയാണ് ഇദ്ദേഹത്തിന്റെ പ്രതിഫലം. അംബാനി സഹോദനമാരായ മുകേഷ് അംബാനി അനില്‍ അംബാനി എന്നിവര്‍ നാച്ചുറല്‍ ഗ്യാസ് ഇടപാടില്‍ പരസ്പരം മുംബൈ ഹൈക്കോടതിയെ സമീപിച്ചപ്പോള്‍ മുകേഷ് അംബാനിക്കു വേണ്ടീ സാല്‍വെയാണു ഹാജരായത്.

അന്ന് ആ കേസ് വാദിച്ച് ജയിപ്പിച്ചതിന് സാല്‍വേയ്ക്ക് ലഭിച്ച പ്രതിഫലം 15 കോടിയാണ്. ഐപിഎല്‍ കോഴക്കേസില്‍ എം.എസ് ധോണിക്കും പങ്കുണ്ടെന്ന സാല്‍വെയുടെ പ്രസ്താവന മാധ്യമശ്രദ്ധപിടിച്ചു പറ്റിയിരുന്നു.