Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സമാന്തയ്ക്ക് മോഹം ദുൽക്കറിനൊപ്പം അഭിനയിക്കണം

dulquer-samantha

മലയാളത്തിൽ മാത്രമല്ല തമിഴിലും ദുൽക്കർ സൽമാന് ആരാധകർ ഏറെയാണ്. എന്നാൽ ഈ ആരാധിക െതന്നിന്ത്യയിലെ സൂപ്പർനായികയാണ്. അതെ താരസുന്ദരി സമാന്തയും ദുൽക്കർ സൽമാന്റെ കടുത്ത ആരാധികമാരിൽ ഒരാളാണ്.

ട്വിറ്ററിൽ പ്രേക്ഷകരുമായി സംവദിക്കുന്നതിനിടെ ഒരു ചോദ്യത്തിന് മറുപടിയായാണ് സമാന്ത തന്റെ ഇഷ്ടം തുറന്നുപറഞ്ഞത്. മലയാളത്തിൽ ഒരവസരം ലഭിച്ചാൽ ആരുടെ നായകനായി അഭിനയിക്കാനാണ് ഇഷ്ടമെന്നായിരുന്നു ചോദ്യം. ഒട്ടും വൈകാതെ തന്നെ സമാന്തയുടെ മറുപടി എത്തി. ‘ദുൽക്കർ’.

സമാന്തയുടെ ഏറ്റവും ഇഷ്ടപ്പെട്ട സിനിമ ഷോഷാങ്ക് റിഡെംപ്ഷൻ. ഇഷ്ട നടൻ ഹോളിവുഡ് താരം എഡ്ഡി റെഡ്മെയ്ൻ. ഇളയദളപതി വിജയ്‌യെപ്പറ്റി ഒരുവാക്ക് പറയാൻ പറഞ്ഞപ്പോൾ ‘തെരി ഡാ’ എന്നായിരുന്നു സമാന്തയുടെ മറുപടി.

തന്റെ ഇഷ്ടഭക്ഷണം ജാപ്പനീസ് ഭക്ഷണമാണെന്നും സൗന്ദര്യത്തിന് പ്രത്യേക രഹസ്യങ്ങളൊന്നുമില്ലെന്നും സമാന്ത പറയുന്നു. കേരളത്തിൽ തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട സ്ഥലം ആലപ്പുഴയാണെന്നും ഇഷ്ടഗായിക അഡേലയും ചിന്മയിയും ആണെന്നും സമാന്ത പറഞ്ഞു.  

Your Rating: