Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അശ്ലീല കമന്റ്: സംസ്കൃതിയോടു കളി വേണ്ട വിവരമറിയും

samskruthi

സിനിമാതാരങ്ങളെ സോഷ്യൽമീഡിയയിൽ ഏറ്റവും കൂടുതൽ അലട്ടുന്ന ഒന്നാണ് അശ്ലീല കമന്റുകൾ. പലരും വ്യാജ അക്കൗണ്ടുകളിൽ നിന്നും മറ്റുമാകും നടിമാരുടെയും മറ്റും ചിത്രങ്ങളുടെ താഴെ അശ്ലീല കമന്റ് പോസ്റ്റ് ചെയ്യുക. കഴിഞ്ഞ ദിവസം തെന്നിന്ത്യൻ നടി സംസ്കൃതി ഷേണോയി ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത ചിത്രത്തിന് താഴെ ഒരാൾ വളരെ മോശമായ കമന്റ് പോസ്റ്റ് ചെയ്തു.

അശ്ലീല കമന്റിട്ടയാള്‍ക്ക് അതേ നാണയത്തില്‍ താരം മറുപടിയും നല്‍കി. അശ്ലീല കമന്റിട്ടയാളുടെ പേരും പ്രൊഫൈലുമടങ്ങിയ സ്‌ക്രീന്‍ഷോട്ട് ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്താണ് സംസ്‌കൃതി പകരം വീട്ടിയത്. സംഗതി പന്തികേടാണെന്ന് മനസിലാക്കിയ ആരാധകൻ പിന്നീട് ഈ കമന്റ് നീക്കം ചെയ്യുകയും തന്റെ അക്കൗണ്ട് തന്നെ ഡീആക്ടിവേറ്റ് ചെയ്യുകയും ചെയ്തു. ഇതറിഞ്ഞ താരവും ആ സ്ക്രീൻഷോട്ട് നീക്കം ചെയ്തു.

വളരെ മോശമാർന്ന രീതിയിലുള്ള കമന്റ് ആയിരുന്നു അയാൾ പോസ്റ്റ് ചെയ്തത്. തിരക്കായതു കൊണ്ടാണ് ഇതിനെതിരെ സൈബർ സെല്ലിൽ പോകാതിരുന്നത്. അയാൾ തന്റെ അക്കൗണ്ട് തന്നെ നീക്കം ചെയ്തതിനാൽ ആ സ്ക്രീൻഷോട്ട് ഞാൻ നീക്കം ചെയ്യുന്നു. ഭാവിയിൽ ഇങ്ങനെയുള്ള കാര്യങ്ങളിൽ അയാൾ കുറച്ചുകൂടി ശ്രദ്ധിക്കുമെന്ന് ഞാൻ കരുതുന്നു. സംസ്കൃത പറഞ്ഞു.

പെണ്‍കുട്ടികളുടെ പേടിയാണ് സോഷ്യല്‍ മീഡിയയിൽ ഇത്തരത്തില്‍ തരംതാഴ്ന്ന രീതിയില്‍ ചിന്തിക്കുന്നവര്‍ മുതലെടുക്കുന്നതെന്ന് സംസ്‌കൃതി പറയുന്നു. പെണ്‍കുട്ടികള്‍ കൃത്യമായി പ്രതികരിക്കുകയാണെങ്കില്‍ അയാളെപ്പോലുള്ള ഭീരുക്കൾ അക്കൗണ്ട് പൂട്ടി ഓടിയത് പോലെ എല്ലാവരും ഓടുമെന്നും സംസ്‌കൃതി പറയുന്നു.

Your Rating: