Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നടി ശരണ്യ മോഹൻ അമ്മയായി

saranya-mohan

മലയാളം, തമിഴ്, തെലുങ്ക് ചിത്രങ്ങളിലൂടെ പ്രേക്ഷകർക്ക് പ്രിയപ്പെട്ട താരമായ നടി ശരണ്യ മോഹൻ അമ്മയായി. ആൺകുഞ്ഞാണ്. കഴിഞ്ഞ വർഷം സെപ്റ്റംബർ ആറിനായിരുന്നു ശരണ്യയുടെയും അരവിന്ദ് കൃഷ്ണന്റെയും വിവാഹം. വര്‍ക്കല ദന്തല്‍ കോളജ് അധ്യാപകനാണ് തിരുവനന്തപുരം വെങ്ങാനൂര്‍ സ്വദേശി അരവിന്ദ് കൃഷ്ണന്‍.

ഫാസിലിന്റെ 'അനിയത്തിപ്രാവി'ലൂടെ ബാലതാരമായി സിനിമയിൽ എത്തിയതാണ് ശരണ്യ. ധനുഷിനൊപ്പമുള്ള 'യാരെടീ നീ മോഹിനി' എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച സഹനടിക്കുള്ള വിജയ് ടിവി അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. നര്‍ത്തകരായ മോഹനന്റെയും കലാമണ്ഡലം ദേവിയുടെയും മകളാണ്. മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലായി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.  

Your Rating: