Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ശരണ്യ മോഹന്‍റെ വിവാഹവിഡിയോ

saranya-wedding-video

നടി ശരണ്യ മോഹന്‍റെ വിവാഹവിഡിയോ പുറത്തിറങ്ങി. എ ആര്‍ റഹ്മാന്‍റെ സംഗീതമായ മലര്‍ഗളേ എന്ന ഗാനം ഉപയോഗിച്ചാണ് വിഡിയോ ചെയ്തിരിക്കുന്നത്.

ഡോക്ടര്‍ അരവിന്ദ് കൃഷ്ണന്‍ ആണ് ശരണ്യയുടെ വരന്‍. ആലപ്പുഴ കൊറ്റംകുളങ്ങര ക്ഷേത്രത്തില്‍ വച്ചായിരുന്നു വിവാഹം. വര്‍ക്കല ദന്തല്‍ കോളജ് അധ്യാപകനാണ് തിരുവനന്തപുരം വെങ്ങാനൂര്‍ സ്വദേശി അരവിന്ദ് കൃഷ്ണന്‍.

ഫാസിലിന്റെ 'അനിയത്തിപ്രാവി'ലൂടെ ബാലതാരമായി സിനിമയിൽ എത്തിയതാണ് ശരണ്യ. ധനുഷിനൊപ്പമുള്ള 'യാരെടീ നീ മോഹിനി' എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച സഹനടിക്കുള്ള വിജയ് ടിവി അവാര്‍ഡ് ലഭിച്ചിട്ടുണ്ട്.

വിവാഹചിത്രങ്ങള്‍ കാണാം

നര്‍ത്തകരായ മോഹനന്റെയും കലാമണ്ഡലം ദേവിയുടെയും മകളാണ്. മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലായി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. ജൂലൈ 12നായിരുന്നു ഇരുവരുടെയും വിവാഹനിശ്ചയം. കെപിഎസി ലളിത, സരയൂ തുടങ്ങി സിനിമ, സീരിയല്‍ രംഗങ്ങളില്‍ നിന്നുള്ള താരങ്ങളും വിവാഹത്തിനെത്തി.

Saranya + Aravind

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.