Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇനി സിനിമയിലേക്കില്ല: ശരണ്യ

saranya

ശരണ്യ മോഹനു വിവാഹം, വരൻ തിരുവനന്തപുരത്തെ ഡോ. അരവിന്ദ് കൃഷ്ണൻ. പെട്ടെന്നായിരുന്നു ആലോചനയും നിശ്ചയവുമെല്ലാം വിവരം ഞാൻ തന്നെ അറിഞ്ഞതു രണ്ടു ദിവസം മുൻപാണ്- നിശ്ചയം അറിയിച്ചില്ലല്ലോയെന്നു പരിഭവം പറയാൻ വിളിച്ചവരോടു ശരണ്യ മോഹൻ പറയുന്നതിങ്ങനെ. ആലോചന വന്നതും പെണ്ണുകാണൽ നടന്നതും വിവാഹനിശ്ചയവുമെല്ലാം ഒരാഴ്ചക്കിടയിലായിരുന്നു. ഞായറാഴ്ച കൊറ്റംകുളങ്ങരയിലെ ശരണ്യയുടെ വീട്ടിലായിരുന്നു നിശ്ചയം. അച്ഛൻ വൈ. കെ. ബി മോഹനും അമ്മ കലാമണ്ഡലം ദേവി മോഹനും സഹോദരി സുകന്യയും അടുത്ത ചില ബന്ധുക്കളും മാത്രം പങ്കെടുത്ത ചടങ്ങ്.

തിരുവനന്തപുരത്തു വെങ്ങാനൂർ സ്വദേശിയായ ഡോ. അരവിന്ദ് കൃഷ്ണന്റെ അച്ഛൻ പ്രഫ. കൃഷ്ണൻ നായരും അമ്മ അനിത ജി നായരും സഹോദരി അനൂപയും കോളജ് അധ്യാപകരാണ്. ഡന്റൽ ഡോക്ടറായ അരവിന്ദിനു കോവളത്ത് ക്ലിനിക്ക് ഉണ്ട്. വർക്കല ഡന്റൽ കോളജിൽ ലക്ചററുമാണ്.

സെപ്റ്റംബർ ആറിന് ആലപ്പുഴ കൊറ്റംകുളങ്ങര ക്ഷേത്രത്തിലാണു വിവാഹം. രാവിലെ 10.30നും പതിനൊന്നിനും ഇടയിൽ. ആഡംബരമൊഴിവാക്കിയുള്ള ലളിത വിവാഹമാകുമെന്നു ശരണ്യ പറയുന്നു. വിവാഹശേഷം സിനിമയിൽ തുടരുമോ എന്ന ചോദ്യത്തിന് ഇല്ല എന്നു മറുപടി. ‘ അരവിന്ദിന്റെ കുടുംബത്തിന് എതിർപ്പില്ലെങ്കിലും ഭാര്യയും മകളും മരുമകളുമായി പുതിയ വീട്ടിലെ പുതിയ ജീവിതം ആസ്വദിക്കാനാണ് എനിക്കിഷ്ടം. അതുകൊണ്ടു തൽക്കാലം സിനിമയോടു വിട. നൃത്തവും സംഗീതവും തുടരും.’

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.