Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘സെക്‌സി ദുര്‍ഗ’യുമായി സനല്‍കുമാര്‍ ശശിധരൻ

sexy-durga

‘ഒരാള്‍ പൊക്കം’, ഒഴിവ് ദിവസത്തെ കളി എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സംവിധായകന്‍ സനല്‍കുമാര്‍ ശശിധരൻ പുതിയ ചിത്രവുമായി എത്തുന്നു. ‘സെക്‌സി ദുര്‍ഗ’ എന്നാണ് പുതിയ ചിത്രത്തിന്റെ പേര്.

സിനിമയുടെ ഫസ്റ്റ്ലുക്ക് പോസ്റ്റർ തന്റെ ഫേസ്ബുക്ക് പേജിലൂടെ സംവിധായകൻ പുറത്തിറക്കി. മൊബൈൽ മെമ്മറി കാർഡിന്റെ മുകളിൽ ടൈറ്റിൽ എഴുതിയ വളരെ പുതുമയാർന്നൊരു പോസ്റ്റർ ആണ് ചിത്രത്തിന്റേത്. ഇതൊരു യഥാർഥ സംഭവകഥയാണെന്ന് സനൽകുമാർ പറയുന്നു. കൂടുതല്‍ കാര്യങ്ങള്‍ അദ്ദേഹം പുറത്തുവിട്ടിട്ടില്ല.