Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഷാരൂഖിനെ കണ്ടു, കെട്ടിപ്പിടിച്ചു; സ്വപ്നസാക്ഷാത്കാരവുമായി നിവിൻ

nivin-shahrukh ചിത്രത്തിന് കടപ്പാട്: നിവിൻ പോളിയുടെ ഫേസ്ബുക്ക് പേജിൽ നിന്നും

മലയാളത്തിൽ നിന്നല്ല തമിഴ് സിനിമയില്‍ നിന്നുപോലും ഒരു യുവ നടനും കിട്ടാത്ത സൗഭാഗ്യമാണ് നിവിൻ പോളിയെ തേടിയെത്തിയത്. തെന്നിന്ത്യൻ സിനിമയെ പ്രതിനിധീകരിച്ച് ഫിലിം ഫെയർ നിവിൻ പോളിയെ ആദരിച്ചു. ഫിലിം ഫെയറിന്റെ അഞ്ചാം വാർഷികത്തോട് അനുബന്ധിച്ച് ദുബായ് രാജ്യാന്തര ചലച്ചിത്രമേളയുമായി ചേർന്നാണ് ഈ ചടങ്ങ് സംഘടിപ്പിച്ചത്.

shahrukh-nivin

ഇതേ ചടങ്ങിൽ ബോളിവുഡിൽ നിന്നും ആദരിച്ചത് ഷാരൂഖ്-കജോൾ ജോഡികളെയാണ്. ഷാരൂഖിനും കജോളിനും പുറമെ ബാപ്പി ഹിലരി, നസറുദ്ദീൻ ഷാ എന്നിവരും പങ്കെടുത്തു.

ഷാരൂഖ് ഖാൻ പോലുള്ള താരങ്ങൾ പങ്കെടുത്ത ചടങ്ങിൽ വേദിയിൽ കയറി നിൽക്കാൻ സാധിച്ചത് തന്നെ വലിയ ഭാഗ്യമാണെന്നും കുട്ടിക്കാലം തൊട്ടുള്ള ഒരു സ്വപ്നമാണ് ഷാരൂഖിനെ കണ്ടതുമൂലം സാക്ഷാൽകരിച്ചതെന്നും നിവിൻ പറഞ്ഞു.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.