Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കമ്മട്ടിപ്പാടം ‘എ’ പടമല്ല എ ക്ലാസ് പടം: ഷൈൻ ടോം

dulquer-shine

കമ്മട്ടിപ്പാടത്തിന് സെൻസർ ബോർഡ് എ സർട്ടിഫിക്കറ്റ് നൽകിയതിൽ സിനിമാരംഗത്തു നിന്നുതന്നെ പ്രതിഷേധം ഉയർന്ന് കഴിഞ്ഞു. എന്നാൽ സെൻസർ ബോർഡ് ചിത്രത്തിന് എ സർട്ടിഫിക്കറ്റ് നൽകിയത് അക്ഷരംപ്രതി ശരിയാണെന്ന് ചിത്രത്തിലെ അഭിനേതാവ് കൂടിയായ ഷൈൻ ടോം ചാക്കോ പറയുന്നു.

അതിനൊരു കാരണവും ഷൈനിന് പറയാനുണ്ട്. ഇതൊരു എ ക്ലാസ്, എ ഗ്രേഡ്, എ മസ്റ്റ് വാച്ച് മൂവി എന്നാണ് ഷൈൻ പറയുന്നത്.

ദുൽക്കർ നായകനായി എത്തുന്ന ചിത്രത്തിൽ വില്ലൻ വേഷത്തിലാണ് ഷൈൻ എത്തുന്നത്. വിനായകന്‍, മണികണ്ഠന്‍, സുരാജ്, അനിൽ എന്നിവരാണ് മറ്റുതാരങ്ങള്‍. ഞാൻ സ്റ്റീവ് ലോപ്പസ് എന്ന ചിത്രത്തിന് ശേഷം പ്രശസ്ത ഛായാഗ്രാഹകൻ കൂടിയായ രാജീവ് രവിയാണ് സംവിധാനം. 

Your Rating: