Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മലയാളിനടിയുടെ ടോപ്‌ലെസ് ഫോട്ടോഷൂട്ട്

shruthi-menon-photoshoot-4 മോഡൽ: ശ്രുതി മേനോൻ. ചിത്രങ്ങൾ: ജിൻസൺ എബ്രഹാം

ബോളിവുഡിലും തമിഴകത്തുമെല്ലാം നായികമാരുടെ ഹോട്ട്ഫോട്ടോഷൂട്ട് നടക്കാറുണ്ട്. ഏതെങ്കിലും മാസികയ്ക്കോ മറ്റോ വേണ്ടിയാണ് ഇത്തരം ചൂടൻ ചിത്രങ്ങൾ എടുക്കാൻ നായികമാർ തയാറാകുന്നതും.

shruthi-menon-photoshoot-2 മോഡൽ: ശ്രുതി മേനോൻ. ചിത്രങ്ങൾ: ജിൻസൺ എബ്രഹാം

എന്നാൽ ഇവിടെ മോളിവുഡിൽ ഒരു ചൂടൻ ഫോട്ടോഷൂട്ട് നടത്തിയിരിക്കുകയാണ് മോഡലും നടിയുമായ ശ്രുതി മേനോൻ. ലാൽജോസ്–ദിലീപ് ചിത്രമായ മുല്ലയിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായ നടിയാണ് ശ്രുതി മേനോൻ. ഫോർവേഡ് മാസികയ്ക്ക് വേണ്ടിയാണ് ശ്രുതി ഈ ഫോട്ടോഷൂട്ട് നടത്തിയിരിക്കുന്നത്. പ്രശസ്ത ഫോട്ടോഗ്രാഫറായ ജിൻസൺ എബ്രഹമാണ് ഫോട്ടോഷൂട്ടിന് പിന്നിൽ.

shruthi-menon-photoshoot-3 മോഡൽ: ശ്രുതി മേനോൻ. ചിത്രങ്ങൾ: ജിൻസൺ എബ്രഹാം

ഏഴ് ചിത്രങ്ങളാണ് ഈ ഫോട്ടോഷൂട്ടിൽ ഉപയോഗിച്ചിരിക്കുന്നത്. ഏഴ് ചിത്രങ്ങളുടെയും പിന്നിൽ ഓരോ കഥ പറയാൻ അണിയറപ്രവർത്തകർ ശ്രമിച്ചിട്ടുണ്ട്. പുതുതലമുറയിലെ പെൺകുട്ടി തന്റെ പൂർവികർ കാത്തുസൂക്ഷിച്ചിരുന്ന സ്വർണാഭരണങ്ങൾ അണിഞ്ഞെത്തുന്നതാണ് ഫോട്ടോഷൂട്ടിന്റെ തീം.

shruthi-menon-photoshoot-1 മോഡൽ: ശ്രുതി മേനോൻ. ചിത്രങ്ങൾ: ജിൻസൺ എബ്രഹാം

കാലമെത്ര കഴിഞ്ഞാലും സ്വർണത്തിന്റെ വില ഇടിയുന്നില്ലെന്നും അത് ഓരോ കുടുംബത്തിന്റെയും പരന്പരാഗതസ്വത്തായി ഇന്നും പുതുതലമുറ കാത്തുസൂക്ഷിക്കുന്നതുമാണ് ചിത്രങ്ങളിലൂടെ ഇവർ ഉദ്ദേശിക്കുന്നത്.

shruthi-menon-photoshoot-5 മോഡൽ: ശ്രുതി മേനോൻ. ചിത്രങ്ങൾ: ജിൻസൺ എബ്രഹാം

ഇതുപോലൊരു ഫോട്ടോഷൂട്ടിന് പൊതുവേ മലയാളി നടിമാർ തയാറാകാത്തതാണ്. എന്നാൽ ഈ ഫോട്ടോഷൂട്ടിലൂടെ ശ്രുതി ഈ കീഴ്‌വഴക്കവും പൊളിച്ചെഴുതിയിരിക്കുകയാണ്. ജോൺ പോൾ വാതിൽ തുറക്കുന്നു, കിസ്മത്ത് എന്നിവയാണ് ശ്രുതിയുടെ പുതിയ ചിത്രങ്ങള്‍.

shruthi-menon-photoshoot മോഡൽ: ശ്രുതി മേനോൻ. ചിത്രങ്ങൾ: ജിൻസൺ എബ്രഹാം