Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ശ്രുതി ഹാസന്റെ പ്രേമം ഡാൻസിനും ട്രോൾ; വിഡിയോ

sai-dance

പ്രേമം തെലുങ്ക് പതിപ്പ് കഴിഞ്ഞ ആഴ്ച റിലീസ് ചെയ്തിരുന്നു. മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. സിനിമയുടെ റിലീസിന് മുമ്പേ വിമർശനങ്ങളുമായി തമിഴ്, മലയാളം ആരാധകർ എത്തിയിരുന്നു. ചിത്രത്തിലെ നാഗചൈതന്യയുടെയും ശ്രുതിയുടെയും അഭിനയത്തെക്കുറിച്ചായിരുന്നു ഏറ്റവുമധികം വിമർശനം.

ഇപ്പോഴിതാ ചിത്രം റിലീസ് ചെയ്തപ്പോൾ പണികിട്ടിയത് ശ്രുതി ഹാസനാണ്. സിനിമയില്‍ മലര്‍ ടീച്ചര്‍ ജോര്‍ജിനെയും കൂട്ടുകാരെയും ഡാന്‍സ് പഠിപ്പിക്കുന്ന ഒരു രംഗമുണ്ട്. മലയാളത്തില്‍ ഏറെ കയ്യടി നേടിയ രംഗങ്ങളിലൊന്നായിരുന്നു ഇത്. ഇത് തെലുങ്കിലെത്തിയപ്പോള്‍ അല്‍പം ഓവര്‍ ആയിപ്പോയെന്നാണ് ആരാധകര്‍ പറയുന്നത്.

തെലുങ്കിൽ നാഗചൈതന്യയ്ക്കും കൂട്ടർക്കും ശ്രുതി ഡാൻസ് പഠിപ്പിക്കുന്ന വിഡിയോ ദൃശ്യങ്ങളാണ് പുതിയ ട്രോളിന് വഴിവച്ചത്.