Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഗോഡ്ഫാദർ ആ സങ്കൽപം തിരുത്തി: സിദ്ദിഖ് ലാൽ

siddique-lal സിദ്ദിഖ് ലാൽ

ഞായറാഴ്ച ഒരു പടത്തിന്റെ ഷൂട്ടിങ് തുടങ്ങിയാൽ ആ പടം എട്ടു നിലയിൽ പൊട്ടുമെന്നൊരു സങ്കൽപം മലയാള സിനിമയിൽ ഉണ്ടായിരുന്നുവെന്ന് സംവിധായകരായ സിദ്ദിഖ് ലാൽ. ഗോഡ്ഫാദറിന്റെ ചിത്രീകരണം ഞായറാഴ്ച തുടങ്ങാനായിരുന്നു ഉദ്ദേശിച്ചിരുന്നത്.

അപ്പോഴാണ് ഒരു സ്റ്റിൽ ഫോട്ടോഗ്രാഫർ ഞായറാഴ്ച ആംഭിച്ച് പരാജയപ്പെട്ട പടങ്ങളുടെ ലിസ്റ്റുമായി വന്നത്. എന്നാൽ പലതിരക്കുകൾ ഉള്ളതിനാൽ ഞായറാഴ്ച തന്നെ പടത്തിന്റെ ഷൂട്ടിങ് ആരംഭിച്ചു.

Reason for taking apart doesn't exist now says Sidhique Lal | Manorama News | Nere Chovve

കേരളത്തിൽ കലക്ഷൻ റെക്കോഡുകൾ ഭേദിച്ച ഗോഡ് ഫാദറിന്റെ ചിത്രീകരണം ആരംഭിച്ചത് ഞായറാഴ്ചയായിരുന്നുവെന്നും അത് മലയാള സിനിമാലോകത്തെ ഒരു അന്ധവിശ്വാസത്തിന് അറുതി വരുത്തിയെന്നും സിദ്ദിഖ് ലാൽ നേരെ ചൊവ്വേയിൽ പറഞ്ഞു. അതിനാൽ ഇത്തരം കാര്യങ്ങളിൽ വിശ്വാസമില്ലെന്നും സിദ്ദിഖും ലാലും പറഞ്ഞു.

Your Rating: