Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സിദ്ധാര്‍ഥ് ഭരതന് വാഹനാപകടത്തില്‍ ഗുരുതരപരുക്ക്

sidharth-bharathan

നടനും സംവിധായകനുമായ സിദ്ധാർഥ് ഭരതന് വാഹനാപകടത്തിൽ പരുക്കേറ്റു. കൊച്ചി ചമ്പക്കരയിൽ കാർ മതിലിലിടിച്ചാണ് അപകടം. തലയ്ക്കു ഗുരുതരമായി പരുക്കേറ്റ ഇദ്ദേഹത്തെ കാര്‍ വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്. മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

പുലർച്ചെ രണ്ടുമണിയോടെയായിരുന്നു അപകടം.മസ്തിഷ്‌കത്തില്‍ രക്തസ്രാവമുള്ളതിനാല്‍ അടുത്ത 24 മണിക്കൂര്‍ നിര്‍ണായകമാണെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.

sidharth-car-accident അപകടത്തില്‍പ്പെട്ട സിദ്ധാര്‍ഥിന്‍റെ കാര്‍. ചിത്രം- ജോസുകുട്ടി പനയ്ക്കല്‍

സംവിധായകന്‍ ഭരതന്റെയും നടി കെ.പി.എ.സി ലളിതയുടെയും മകനാണ് സിദ്ധാര്‍ഥ് ഭരതന്‍. കമലിന്‍റെ നമ്മള്‍ എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തെത്തി. നിദ്ര, ചന്ദ്രേട്ടന്‍ എവിടെയാ എന്നീ ചിത്രങ്ങള്‍ സംവിധാനം ചെയ്തു.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.