Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സിദ്ധാർഥ് ഭരതന്റെ ആരോഗ്യനിലയിൽ മാറ്റമില്ല

sidharth

കാറപകടത്തിൽ ഗുരുതരമായി പരുക്കേറ്റ് ചികിൽസയിൽ കഴിയുന്ന നടനും സംവിധാകനുമായ സിദ്ധാർഥ് ഭരതന്റെ ആരോഗ്യ നില മാറ്റമില്ലാതെ തുടരുന്നായി എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രി അധികൃതർ അറിയിച്ചു.

തലയ്ക്കുള്ളിലെ പരുക്കിനെ തുടർന്ന് വീണ്ടും രക്തസ്രാവം ഉണ്ടാവുമോ എന്ന ആശങ്കയുണ്ടായിരുന്നെങ്കിലും അങ്ങനെ സംഭവിച്ചിട്ടില്ലെന്ന് ഇന്നലെ നടത്തിയ സിടി സ്കാനിൽ വ്യക്തമായി. ഇത് നല്ല സൂചനയാണെന്ന് ഡോക്ടർമാർ പറഞ്ഞു. തലയ്ക്കുള്ളിൽ രക്തം കട്ട പിടിച്ചതു പരിഹരിക്കാനുള്ള മരുന്നുകൾ നൽകുന്നുണ്ട്. സിദ്ധാർഥ് ഇപ്പോഴും വെന്റിലേറ്ററിൽ തന്നെയാണ്. പൂർണമായും മയക്കത്തിലാണെങ്കിലും ഇന്നു രാവിലെ മുതൽ സെഡേഷൻ കുറച്ചുകൊണ്ടു വരാനാണ് ഡോക്ടർമാരുടെ തീരുമാനം.

ശരീരത്തിന്റെ സ്വാഭാവികമായ പ്രതികരണം മനസിലാക്കിയ ശേഷമാകും തുടർ ചികിൽസ. ന്യൂറോളജി വിദഗ്ധരുൾപ്പെട്ട മെഡിക്കൽ സംഘമാണ് ചികിൽസയ്ക്കു മേൽനോട്ടം വഹിക്കുന്നത്. ശനിയാഴ്ച പുലർച്ചെയാണ് കൊച്ചി വൈറ്റിലയ്ക്കു സമീപം തൈക്കൂടത്ത് സിദ്ധാർഥ് ഓടിച്ചിരുന്ന കാർ നിയന്ത്രണം വിട്ട് മതിലിൽ ഇടിച്ചു കയറി അപകടമുണ്ടായത്.