Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തിരികെ വരട്ടെ നമ്മളിലെ കൂട്ടുകാര്‍

sidharth-jishnu

2002ൽ പുറത്തിറങ്ങിയ നമ്മൾ എന്നചിത്രത്തിലൂടെ മലയാള സിനിമാപ്രേമികളുടെ ഇഷ്‌ടതാരങ്ങളായി മാറിയ ഈ യുവതാരങ്ങള്‍ കുറഞ്ഞ കാലയളവില്‍ നിരവധി പുതുമയുള്ള റോളുകള്‍ ചെയ്‌തു. അടുത്തിടെ ഹിറ്റായ ചന്ദ്രേട്ടന്‍ എവിടെയാ എന്ന ദിലീപ് നായകനായ ചിത്രത്തിന്റെ സംവിധാനം സിദ്ധാർഥിന്‌ മലയാള സിനിമയില്‍ സംവിധായകന്റെ ഇടം ഉണ്ടാക്കി കൊടുക്കുകയായിരുന്നു.

എന്നാല്‍ ഈയുവനടന്‍മാര്‍ ജീവിതത്തിലേക്കും സിനിമയിലേക്കും തിരിച്ചുവരുന്നതിനുള്ള പ്രാര്‍ഥനയിലാണ്‌ സിനിമാലോകം. കഴിഞ്ഞ ദിവസം എറണാകുളത്ത് നടന്ന വാഹനാപകടത്തിൽ ഗുരുതരമായി പരുക്കേറ്റ സിദ്ധാർഥ് 48 മണിക്കൂർ നിരീക്ഷണത്തിലാണ്‌. ഇതിനു ശേഷമേ എന്തെങ്കിലും പറയാനാകൂ എന്നാണ് ഡോക്ടർമാർ അറിയിക്കുന്നത്. ഏറെ നാളായി കാന്‍സറിന്റെ ചികില്‍സയിലായിരുന്ന ജിഷ്‌ണു തിരിച്ചുവരവിന്റെ പാതയിലാണ്‌.

ആശുപത്രിയില്‍ കഴിയുന്ന സിദ്ധാര്‍ഥിനെ സിനിമയില്‍ നിന്നുള്ള പ്രമുഖര്‍ സന്ദര്‍ശിക്കാനെത്തുന്നുണ്ട്. എല്ലാവരുടെ മനസ്സ് നിറഞ്ഞ പ്രാര്‍ത്ഥന സിദ്ധാര്‍ഥിനും ജിഷ്‌ണുവിനൊപ്പവുമുണ്ട്. ഇരുവര്‍ക്കും നല്ല ജീവിതത്തിലേക്ക് മടങ്ങിവരാനുള്ള പ്രാര്‍ത്ഥനയില്‍ നിറയുകയാണ്‌ സോഷ്യല്‍ മീഡിയയും. സ്‌പിരിറ്റ് എന്ന ചിത്രത്തില്‍ ശ്രദ്ധേയമായ വേഷം ചെയ്‌ത സിദ്ധാര്‍ഥ് തന്റെ അച്ഛന്റെ പ്രതിഭാ പ്രഭാവം നേടിയ കലാകാരനാണെന്ന് സിനിമാ ലോകത്ത് അഭിപ്രായമുണ്ട്. ഇരുവരും നല്ലൊരു ജീവിതത്തിലേക്ക് തിരികെവരുമെന്ന വിശ്വാസത്തില്‍ തന്നെയാണ്‌ എല്ലാവരും.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.