Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മേജര്‍ രവിയുടെ നാക്കരിഞ്ഞ് പട്ടിക്ക് ഇട്ടുകൊടുക്കണം: സിന്ധു ജോയി

sindhu-major

മേജര്‍ രവിയെന്ന പേര് സൈനികര്‍ക്ക് അപമാനമായി മാറുന്നുവെന്ന് സിന്ധു ജോയി. ഇല്ലാത്ത ഒരു കെട്ടുകഥയുടെ പേരിൽ ഒരു മാധ്യമ പ്രവർത്തക ക്രൂശിക്കപെടുമ്പോൾ ഫാസിസ്റ്റ്‌കൾക്കൊപ്പം അണിചേർന്നു ആ മാധ്യമപ്രവർത്തകയെ "കാർക്കിച്ച് തുപ്പും "എന്ന് വിളിച്ചു പറയുന്ന നിങ്ങളുടെ നാക്ക്‌ അരിഞ്ഞ് പട്ടിക്ക് ഇട്ടു കൊടുക്കുകയാണ് വേണ്ടതെന്നും സിന്ധു ജോയ് പറഞ്ഞു.

ഒരു മാധ്യമ പ്രവർത്തകയെ ലൈംഗിക തൊഴിലാളിയെന്നും അവരുടെ മുഖത്ത് കാർക്കിച്ചു തുപ്പുമെന്നും സംവിധായകൻ മേജർ രവി പറഞ്ഞത് സമൂഹ മാധ്യമങ്ങളിൽ വലിയ ചർച്ചയായിരുന്നു. മേജർ രവിയുടെ ഈ പ്രതികരണത്തിനെതിരെയാണ് സിന്ധുവിന്റെ ഫേസ്ബുക്ക് പോസ്റ്റ്.

സിന്ധു ജോയിയുടെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം–

സൈനികരെ ബഹുമാനിക്കുന്നു ഞാൻ ! വെയിലും,മഞ്ഞും. മഴയും കൂസാതെ രാജ്യത്തെ കാത്തു സൂക്ഷിക്കുന്നവർ - നാടിനു വേണ്ടി സ്വന്തം ജീവൻ പോലും വെടിയാൻ മടിയില്ലാത്തവർ! ആ സൈനികർക്ക് അപമാനമായി മാറുന്ന ഒരു പേരാണ് മേജർ രവിയുടേത്.ഒരു സ്ത്രീയുടെ മുഖത്തേക്ക് കാർക്കിച്ച് തുപ്പും എന്ന് നിങ്ങൾക്ക് എങ്ങനെ പറയാൻ കഴിയുന്നു?നിങ്ങളും ഒരമ്മയുടെ മകൻ അല്ലെ ?സിന്ധു സൂര്യകുമാർ ഇപ്പോൾ നിരന്തരം അവഹേളിക്കപെടുന്ന വിവാദമായ ആ ചർച്ച ഞാനും തത്സമയം കണ്ടിരുന്നു.അതിൽ എവിടെയാണ് അവർ ദുർഗാദേവിയെ അധിക്ഷേപിച്ചതെന്ന് എത്ര ആലോചിച്ചിട്ടും മനസ്സിലാവുന്നില്ല. ഇല്ലാത്ത ഒരു കെട്ടുകഥയുടെ പേരിൽ ഒരു മാധ്യമ പ്രവർത്തക ക്രൂശിക്കപെടുമ്പോൾ ഫാസിസ്റ്റ്‌കൾക്കൊപ്പം അണിചേർന്നു ആ മാധ്യമപ്രവർത്തകയെ "കാർക്കിച്ച് തുപ്പും "എന്ന് വിളിച്ചു പറയുന്ന നിങ്ങളുടെ നാക്ക്‌ അരിഞ്ഞ് പട്ടിക്ക് ഇട്ടു കൊടുക്കുകയാണ് വേണ്ടത്.

സംവിധായകൻ ആഷിക് അബുവും മേജർ രവിക്കെതിരെ രംഗത്തെത്തിയിരുന്നു. മാധ്യമപ്രവർത്തകയ്ക്ക് പൂർണ പിന്തുണ നൽകുന്നുവെന്ന് ആഷിക് പറഞ്ഞു.

Your Rating: