Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ശിവകാര്‍ത്തികേയന്‍റെ ഇഷ്ടതാരം ദുല്‍ക്കര്‍

തമിഴില്‍ ശ്രദ്ധേയനായ യുവതാരങ്ങളില്‍ ഒരാളാണ് ശിവകാര്‍ത്തികേയന്‍. അവതാരകനായി എത്തിയ നായകനായി തിളങ്ങുന്ന ശിവയ്ക്ക് മലയാളത്തിലും ഒരു ഇഷ്ടതാരമുണ്ട്.

മറ്റാരുമല്ല ദുല്‍ക്കര്‍ സല്‍മാന്‍. ദുല്‍ക്കറിന്‍റെ പെരുമാറ്റവും ചിരിയും പെര്‍ഫോമന്‍സും തനിക്ക് ഒരുപാട് ഇഷ്ടമാണെന്ന് ശിവകാര്‍ത്തികേയന്‍ പറയുന്നു. ഇപ്പോഴുള്ള യുവതാരങ്ങളില്‍ ഏറ്റവും ഇഷ്ടം ദുല്‍ഖറിനെയാണെന്നും ശിവ പറഞ്ഞു. എന്നാല്‍ തനിക്ക് ഏറ്റവും ഇഷ്ടമുള്ള നടന്‍ ആരാണെന്ന് ചോദിച്ചാല്‍ ശിവയ്ക്ക് ഒരുത്തരമേ ഉള്ളൂ...ധനുഷ്.

ഒരു സിനിമ ചെയ്തുകൊണ്ടിരിയ്ക്കുമ്പോള്‍ താന്‍ മറ്റൊരു ചിത്രത്തിലും കരാര്‍ ഒപ്പിടാറില്ലെന്നും ശിവ കാര്‍ത്തികേയന്‍ വ്യക്തമാക്കി. ഇത് നിര്‍മാതാക്കള്‍ക്കും തനിക്കും സമ്മര്‍ദ്ദം ഉണ്ടാക്കുകയേ ഒള്ളൂ. തന്നെ തേടി നിരവധി ആക്ഷന്‍- വയലന്റ് ചിത്രങ്ങള്‍ വന്നെന്നും എന്നാല്‍ അതൊന്നും താന്‍ തിരഞ്ഞെടുക്കില്ലെന്നും അദ്ദേഹം പറഞ്ഞു. കുട്ടികള്‍ക്ക് അത്തരം രംഗങ്ങള്‍ ആസ്വദിക്കാന്‍ കഴിയില്ല. എല്ലാത്തരം പ്രേക്ഷകര്‍ക്കും ആസ്വദിക്കാന്‍ കഴിയുന്ന ചിത്രങ്ങളിലേ താന്‍ അഭിനയിക്കുകുള്ളൂ. ശിവകാര്‍ത്തികേയന്‍ പറഞ്ഞു.

സഹതാരമായി എത്തി പിന്നീട് നായകനായി മാറിയ ശിവകാര്‍ത്തികേയന് നിരവധി ഹിറ്റ് ചിത്രങ്ങള്‍ സ്വന്തമായുണ്ട്. എതിര്‍ നീച്ചല്‍, വരുത്തപ്പടാത്ത വാലിഭര്‍ സംഘം തുടങ്ങി കാക്കി സട്ടൈ വരെ മികച്ച വിജയങ്ങള്‍ നേടി. രജനിമുരുകന്‍ ആണ് ശിവകാര്‍ത്തികേയന്‍റെ പുതിയ ചിത്രം.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.