Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രളയത്തിനിടയിലും പ്രചരണം; കളിയാക്കി സോഷ്യൽമീഡിയ

aashiq

ചെന്നൈ പ്രളയത്തിൽ എല്ലാവരും വിറങ്ങലിച്ച് നിൽക്കുന്നു. നാടെങ്ങും പ്രാർഥനയും സഹായങ്ങൾ എത്തിക്കാനുള്ള തിരക്കുകളും. ഇതിനിടയിലും രാഷ്ട്രീയം തിരുകിക്കയറ്റാനുള്ള ശ്രമത്തിനെ കളിയാക്കി സോഷ്യല്‍മീഡിയ. നഗരം വെള്ളത്തില്‍ മുങ്ങുന്പോൾ മുഖ്യമന്ത്രി ജയലളിതയെ സൂപ്പര്‍താരമാക്കാനാണ് ചിലരുടെ ശ്രമം.

കഴിഞ്ഞ ദിവസം ബാഹുബലി പോസ്റ്ററിൽ ജയലളിതയുടെ പടംവച്ച ഫ്ളക്സ് ബോർഡ് വിവാദം സൃഷ്ടിച്ചിരുന്നു. ഇപ്പോൾ പ്രളയബാധിത മേഖലയിലേക്ക് സഹായങ്ങളുമായി പോകുന്ന ലോറിയുടെ മുന്നിൽ മുഖ്യമന്ത്രി ജയലളിതയുടെഫോട്ടോ പതിച്ച ബാനർ, പാഴ്സലുകളിൽ ഫോട്ടോ ഇങ്ങനെ കിട്ടാവുന്നിടത്തെല്ലാം അമ്മയുടെ പോസ്റ്റർ പതിപ്പിച്ചിരിക്കുന്നു.

രോഗിയുമായി പായുന്ന ആംബുലൻസിന്റെ പുറകെ ട്രാഫിക് ഒഴിവാക്കാൻ വെച്ച് പിടിക്കുന്ന മനുഷ്യരെ കണ്ടിട്ടില്ലേ? അത് പോലെ ഒന്ന് ! എന്നു പറഞ്ഞാണ് ആഷിക്ക് ഇതിനെ വിമർശിച്ച് പോസ്റ്റ് ചെയ്തിരിക്കുന്നത്.

ചലച്ചിത്ര താരങ്ങൾ ഉൾപ്പടെയുള്ള സെലിബ്രിറ്റികൾ മറ്റൊന്നും നോക്കാതെ സഹായങ്ങൾ വാഗ്ദാനം ചെയ്യുകയും, സ്വന്തം വീടുവരെ തുറന്നു കൊടുക്കുകയും ചെയ്ത സ്ഥലത്താണ് മുഖ്യമന്ത്രിയുടെയും പാർട്ടി പ്രവർത്തകരുടെയും ഭാഗത്തു നിന്നും ഇങ്ങനെയൊരു പ്രവൃത്തി.