Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സമാന്തയുടെ മാർക്ക് ഷീറ്റ് നിങ്ങളെ ഞെട്ടിക്കും

samantha-mark

പഠനത്തിൽ അൽപം പിന്നോട്ടാണ് ഈ സിനിമാതാരങ്ങളെന്നാണ് പൊതുവെ ഉള്ള ധാരണ. പക്ഷെ തെന്നിന്ത്യൻ സുന്ദരി സമാന്തയുടെ പത്താംക്ലാസ് സർട്ടിഫിക്കറ്റ് കണ്ടാൽ ആരാധകരും ഞെട്ടും. സിനിമയിലെപ്പോലെ പഠനത്തിനും മിടുക്കിയായിരുന്നു സമാന്ത.

samantha-degree

പത്താം ക്ലാസില്‍ എല്ലാ വിഷയങ്ങള്‍ക്കും നൂറില്‍ എണ്‍പതിന് മുകളിലാണ് മാര്‍ക്ക്. കണക്കിന് നൂറില്‍ നൂറ് മാര്‍ക്ക്. ചെന്നൈയിലെ ഹോളി എയ്ഞ്ചല്‍സ് ആംഗ്ലോ ഇന്ത്യന്‍ സ്‌കൂളില്‍ നിന്നാണ് സമാന്ത ഹയര്‍സെക്കന്‍ഡറി വിദ്യാഭ്യാസം നേടിയത്. പ്ലസ് ടു പാസായതും ഉയര്‍ന്ന് മാര്‍ക്കോടെയാണ് സമാന്ത പാസയത്. 2007ല്‍ ചെന്നൈയിലെ സ്റ്റെല്ലാ മേരീസ് കോളേജില്‍ നിന്നാണ് സമാന്ത ബിരുദം നേടുന്നത്.

samantha-plus-two

ഫെയ്സ്ബുക്കിലൂടെയാണ് പഠന സര്‍ട്ടിഫിക്കറ്റുകൾ നടി ആരാധകർക്കായി പങ്കുവച്ചത്. പഴയ സർട്ടിഫിക്കറ്റുകൾ തപ്പിപോയപ്പോൾ തന്റെ അമ്മപോലും ഞെട്ടിപ്പോയെന്ന് സമാന്ത പറയുന്നു.
 

samantha-tenth