ചെറിയാന് ഫിലിപ്പിന്റെ ഫേസ്ബുക്ക് പോസ്റ്റ് വിവാദമായതോടെ രൂക്ഷായ വിമര്‍ശനങ്ങളാണ് വിവിധകോണുകളില്‍ നിന്നും അദ്ദേഹത്തിന് നേരിടേണ്ടി വന്നത്. ഇപ്പോഴിതാ ചെറിയാന് ഫിലിപ്പിനെതിരെ സംവിധായികയും എഴുത്തുകാരിയുമായ ശ്രീബാല കെ മേനോനും രംഗത്തെത്തി.
ഫേസ്ബുക്കിലാണ് ശ്രീബാല തന്റെ അഭിപ്രായം പ്രകടമാക്കിയത്. ശ്രീബാലയുടെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം- പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ സ്ത്രീ സ്ഥാനാർഥി കളെ ഒപ്പിക്കാൻ ഓരോ പാർട്ടികളും പെടാപാട്പെടുന്ന ഈ വേളയിൽ പത്രിക പിൻ വലിക്കാനുള്ള അവസാന തീയതി കഴിഞ്ഞു ഈ പോസ്റ്റ് ഇട്ടത് ഭാഗ്യമായി. അല്ലെങ്കിൽ വനിതാ സംവരണ സീറ്റുകൾ എല്ലാം ഒഴിഞ്ഞു കിടന്നേനെ. അല്ലെങ്കിലേ നാലും മൂന്നു ഏഴു സ്ത്രീകളാണ് കേരള രാഷ്ട്രീയതിലുള്ളത് . ഇങ്ങനെ തന്നെ വേണം പ്രോത്സാഹിപ്പിക്കാൻ. വെല്‍ഡണ്‍. ശ്രീബാല പറഞ്ഞു.
സ്ത്രീകൾക്കെതിരെ മോശം പരാമർശം നടത്തിയ ചെറിയാൻ ഫിലിപ്പിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ് സംസ്കാരശൂന്യമെന്ന് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദൻ. ഈ പരാമർശത്തെ അർഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയുന്നു. പരാമർശം അത് പറഞ്ഞവരുടെ സംസാകാരമെന്നും വി.എസ്. അച്യുതാനന്ദൻ വ്യക്തമാക്കി.
യൂത്ത് കോൺഗ്രസുകാരുടെ ഉടുപ്പഴിക്കൽ സമരം മാതൃകപരമായ ഒരു സമര മാർഗമാണെന്നും, ഈ സമരം രഹസ്യമായി നടത്തിയ വനിതകൾക്ക് പണ്ട് സീറ്റു കിട്ടിയിട്ടുണ്ടെന്നുമാണ് ചെറിയാൻ ഫിലിപ്പിന്റെ വിവാദ പോസ്റ്റ്.
Disclaimer
ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.