Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇവിടെ ഭരിക്കുന്നത് മരുന്ന് മാഫിയ: ശ്രീനി

sreenivasan

നാം ജീവിക്കുന്നത് പ്രതികരണശേഷി നഷ്ടപ്പെട്ടവരുടെ ലോകത്താണെന്ന് നടന്‍ ശ്രീനിവാസന്‍. മാഫിയകളാല്‍ നിയന്ത്രിക്കപ്പെടുന്ന രാഷ്ട്രീയകക്ഷികള്‍ക്കെതിരെ പ്രതികരിക്കാനുള്ള ശേഷി നഷ്ടപ്പെട്ടവരായി മാറിയെന്നും അദ്ദേഹം പറയുന്നു. അഴിമതിയാണ് പ്രധാനകാരണം. ഏത് ഭരണം വന്നാലും ആ അവസ്ഥ മാറുന്നില്ല.

ശ്രീനാരായണഗുരു തപസ്സുചെയ്ത സമയങ്ങളില്‍ അദ്ദേഹം ഒരു നേരം മാത്രമേ ഭക്ഷണം കഴിച്ചിരുന്നുള്ളൂ. അത് ചിക്കന്‍ചില്ലോ മറ്റോ അല്ല , ആരോഗ്യപ്പച്ച എന്ന ചെടിയുടെ ഇല അരച്ച് കഴിച്ചാണ് വിശപ്പ് മാറ്റിയിരുന്നത്. ഈ ചെടിക്കായുള്ള അന്വേഷണത്തിലാണ് ഞാന്‍. ലഭിച്ചു കഴിഞ്ഞാല്‍ അത് മറ്റുള്ളവര്‍ക്കുതരാം. കാരണം വിഷം കഴിക്കേണ്ടല്ലോ. എത്രയോ അത്ഭുതങ്ങള്‍ ചെയ്യാന്‍ കഴിവുള്ള ചെടികള്‍ നമ്മുടെ നാട്ടിലുണ്ട്. ഇവ സംരക്ഷിക്കപ്പെടണം. ശ്രീനിവാസന്‍ പറഞ്ഞു.

മരുന്ന് മാഫിയ ആണ് ഇവിടെ ഭരിക്കുന്നത്. അലോപ്പതി മരുന്നുകള്‍ കടലിലെറിഞ്ഞാല്‍ തന്നെ മനുഷ്യന്‍ രക്ഷപ്പെടും. എന്നാലും മത്സ്യങ്ങള്‍ കഷ്ടപ്പെടും. വടകരയില്‍ പി. രജനി തയാറാക്കിയ `മുത്തശ്ശിവൈദ്യം ആരോഗ്യപരിപാലനത്തിലെ തായ് വഴികള്‍' എന്ന പുസ്തകം പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.