Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അന്യന്‍റെ വിയര്‍പ്പിന്‍റെ ഫലമാണ് മലയാളിയുടെ ഒാണസദ്യ: ശ്രീനിവാസൻ

sreenivasan-image

നല്ല കായ്കറികള്‍ വില്‍ക്കുന്നതോളം വലിയൊരു പുണ്യമില്ലെന്ന് നടന്‍ശ്രീനിവാസന്‍. അന്യന്‍റെ വിയര്‍പ്പിന്‍റെ ഫലമാണ് മലയാളിയുടെ ഒാണസദ്യ.

ആരോഗ്യകാര്യത്തില്‍ ഒരു നിലപാടെടുക്കാന്‍ വൈകരുതെന്നും ശ്രീനിവാസന്‍ പറഞ്ഞു. ജിസിഡിഎയുടെ ജൈവ പച്ചക്കറി സ്റ്റാള്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

പച്ചക്കറി പരിശോധിക്കുന്നതിനുള്ള ഒരുസംവിധാനവുമില്ലാതെയാണ് കേരളം അതിര്‍ത്തികടന്നെത്തുന്ന പച്ചക്കറിയുടെ ഗുണനിലവാര പരിശോധയ്ക്ക് ഒരുങ്ങുന്നത്. ഇതിനെല്ലാം ബദല്‍ ഒന്നേയുള്ളൂ. സ്വന്തം ഭക്ഷണത്തെ കുറിച്ച് അവനവന്‍ ശ്രദ്ധിക്കണം. സ്വന്തമായി കൃഷി ചെയ്യണം.

ജിസിഡിഎ മലയാളിക്ക് ചെയ്യുന്നത് ഒരുപുണ്യമാണെന്നും ശ്രീനിവാസന്‍ പറഞ്ഞു ജിസിഡിഎ ദര്‍ബാര്‍ഹാള്‍ മൈതാനിയില്‍ തുറന്ന ജൈവ പച്ചക്കറി സ്റ്റാള്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു ശ്രീനിവാസന്‍. ജിസിഡിഎ ചെയര്‍മാന്‍ എന്‍ വേണുഗോപാല്‍ അധ്യക്ഷത വഹിച്ചു.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.