കൊച്ചിയില്‍ സര്‍ക്കാര്‍ തുടങ്ങാനിരിക്കുന്ന റീജണല്‍ കാന്‍സര്‍ സെന്ററിന്‍റെ ആവശ്യമില്ലെന്ന് നടന്‍ ശ്രീനിവാസന്‍. കാന്‍സര്‍ സെന്‍റര്‍ തുടങ്ങരുതെന്നും അതുകൊണ്ട് ഒരു രോഗി പോലും രക്ഷപെടില്ലെന്നും ശ്രീനിവാസന്‍ പറഞ്ഞു.
മുളന്തുരുത്തിയിലെ തുരുത്തിക്കര അഗ്രികള്‍ച്ചറല്‍ ഇംപ്രൂവ്‌മെന്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ ജൈവ പച്ചക്കറി കൃഷി ചോറിനൊരു കൂട്ടാന്‍ എന്ന പദ്ധതിയുടെ ഉദ്‌ഘാടന ചടങ്ങിലായിരുന്നു ശ്രീനിവാസന്‍ തന്‍റെ അഭിപ്രായം പ്രകടമാക്കിയത്. മന്ത്രി കെ. ബാബു വേദിയിലിരിക്കെയായിരുന്നു പ്രസ്‌താവന.
സര്‍ക്കാരുമായി ഇതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ തയാറാണെന്നും ശ്രീനിവാസന്‍ പറഞ്ഞു.
Disclaimer
ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.