Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മാത്യു അച്ചാടന്റെ ഹൃദയം വേദനിപ്പിച്ചതിനു ക്ഷമ ചോദിക്കുന്നു: ശ്രീനിവാസൻ

sreenivasan-mathew-achadan.jpg.image.784.410

ഹൃദയം സ്വീകരിച്ചു ജീവിക്കുന്ന മാത്യു അച്ചാടന്റെ ഹൃദയം വേദനിപ്പിച്ചതിനു ക്ഷമചോദിക്കുന്നുവെന്നും എന്നാൽ അവയവ ദാനത്തെ അറിവുള്ളവർ എതിർക്കുന്നതിനെക്കുറിച്ചു ജനത്തെ ബോധ്യപ്പെടുത്താൻ ഇനിയും സംസാരിക്കുമെന്നും നടൻ ശ്രീനിവാസൻ.

‘ഹൃദയം സ്വീകരിച്ച ആൾ ജീവിച്ചിരിപ്പില്ല എന്നു പറഞ്ഞതു വളരെ വേണ്ടപ്പെട്ട ഒരു വിദഗ്ധൻ പറഞ്ഞതുകൊണ്ടാണ്. അങ്ങിനെയുള്ളവരെ സാധാരണ വിശ്വസിക്കാറുണ്ട് . അതുകൊണ്ടാണ് മാത്യു അച്ചാടന്റെ പേരു പറയാതെ ഇതു പറഞ്ഞത്. എന്നാൽ ഇതിലും ഗൗരവകരമായ ഒരു വിഷമയാണു ഞാനവിടെ ഉന്നയിച്ചത്. പത്മഭൂഷൻ നേടിയ ഡോ.ബി.എം.ഹെഗ്ഡെ ഇപ്പോൾ നടത്തുന്ന വലിയൊരു പോരാട്ടമുണ്ട്.’ശ്രീനിവാസൻ പറഞ്ഞു.

‘അവയാവ ദാനത്തിലൂടെ പുതിയ അവയവത്തെ ശരീരത്തിൽ വയ്ക്കുമ്പോൾ ശരീരം അതിനെ തിരസ്ക്കരിക്കും. ഇതു ചെയ്യാതിരിക്കാനായി ശരീരത്തിന്റെ പ്രതിരോധത്തെ രാസവസ്തുക്കൾ ഉപയോഗിച്ചു നശിപ്പിക്കുകയാണെന്നു ഹെഗ്ഡെ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഇതു ശരീരത്തിനകത്തു വലിയ പ്രത്യാഘാതമുണ്ടാക്കുമെന്നും വലിയ അപകടമാണെന്നുമാണ് അദ്ദേഹം പറയുന്നത്. അലോപ്പതി മരുന്നിന്റെ ഗുരുതരമായ പ്രത്യാഘാതം അടുത്തറിഞ്ഞ അദ്ദേഹം തനിക്കു നൽകിയ മെഡിക്കൽ ബിരുദം തിരിച്ചെടുക്കാൻ വരെ സർക്കാരിനോട് അഭ്യർഥിച്ചു.’ശ്രീനിവാസൻ പറഞ്ഞു.

‘എല്ലാ ചികിത്സാ വിധികളിലെയും നല്ല രീതികളെ ഒരുമിച്ചു അദ്ദേഹവും വലിയൊരു സംഘവും ഇപ്പോൾ പുതിയ ചികിത്സാ രീതി കെട്ടി ഉയർത്തുകയാണ്. ഇതു മലയാളികൾ അറിയണം എന്നതു കൊണ്ടാണ് ആ പ്രശ്നവും അവയവ ദാനത്തിലെ അപകടവും ചൂണ്ടിക്കാട്ടിയത്. അവയവ ദാനത്തിനു അതു ചെയ്ത ആശുപത്രക്കു എന്തു ചിലവായി എന്നതും അവരുടെ ബിൽ എന്തായിരുന്നുവെന്നതും കേരളത്തിൽ ചർച്ച ചെയ്യപ്പെട്ടു കഴിഞ്ഞു. ഇതേ ശസ്ത്രക്രിയ സർക്കാർ ആശുപത്രിയിൽ ചെയ്തപ്പോഴുള്ള കണക്കും പുറത്തു വന്നിട്ടുണ്ട്. ഇതൊരു വലിയ കച്ചവടമാണെന്ന ഹെഗ്ഡെയുടെ അഭിപ്രായം കേരളം ചർച്ച ചെയ്യുകതന്നെ വേണം. എനിക്കു പറ്റിയൊരു അബദ്ധത്തിൽ അതു ചർച്ച ചെയ്യപ്പെടാതെ പോകരുതെന്നു ശ്രീനിവാസൻ പറഞ്ഞു.