Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആ പെൺകുട്ടി ഞാനല്ല: ശ്രീയ രമേഷ്

sreeya സോഷ്യൽമീഡിയയിൽ പ്രചരിക്കുന്ന ചിത്രം(ഇടത്), ശ്രീയ രമേഷ്

തന്റെ പേരിൽ വാട്ട്സാപ്പ്, ഫേസ്ബുക്ക് തുടങ്ങിയ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്ന ചിത്രത്തിന്റെ സത്യാവസ്ഥ വെളിപ്പെടുത്തി നടി ശ്രീയ രമേഷ്. ചിത്രത്തിലുള്ളത് കേരളത്തിലെ ഒരു രാഷ്ട്രീയ നേതാവിനെതിരെ വിവാദ ആരോപണങ്ങൾ ഉന്നയിച്ച പെൺകുട്ടിയാണ് ഇതെന്ന രീതിയിലായിരുന്നു ആരോപണങ്ങൾ.

എന്നാൽ ഈ ചിത്രത്തിൽ കാണുന്ന വ്യക്തി മന്ത്രിയല്ലെന്നും അതുതാൻ നായികയായി എത്തുന്ന അനീസിയ എന്ന സിനിമയുടെ നിര്‍മാതാവ് ആണെന്നും ശ്രീയ പറഞ്ഞു. ശ്രീയയും അനീസിയ സിനിമയുടെ നിർമാതാവും നിൽക്കുന്ന ചിത്രമാണ് രാഷ്ട്രീയ നേതാവിന്റെ പേരിൽ ആരൊക്കെയോ േചർന്ന് വ്യാജമായി പ്രചരിപ്പിച്ചത്.

തെറ്റായ രീതിയിൽ ഈ ചിത്രം പ്രചരിപ്പിക്കരുതെന്നും അത് ചെയ്യുന്നവര്‍ കുടുങ്ങുമെന്നും നടി പറഞ്ഞു. വ്യാചപ്രചരണം നടത്തിയതിന് സൈബർ‌ സെല്ലിൽ നടി പരാതി നൽകിയിട്ടുണ്ട്. എന്നും എപ്പോഴും, മോഹൻലാലിന്റെ പുതിയ ചിത്രം ഒപ്പം എന്നീ ചിത്രങ്ങളിലും ശ്രീയ അഭിനയിച്ചിട്ടുണ്ട്.

Your Rating: